കോവിഡ് പ്രതിരോധ പ്രവര്‍ത്തനം : പത്തനംതിട്ട നഗരസഭ സര്‍വ്വകക്ഷിയോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് സര്‍വ്വകക്ഷിയോഗം വിലയിരുത്തി.

ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പത്തനംതിട്ട നഗരത്തില്‍ 32 ജാഗ്രതാ സമിതികളാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍ട്രോള്‍ റൂമിന്റെ ചുമതല ആരോഗ്യ വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ്. 32 വാര്‍ഡുകളെയും അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം തിരിച്ചുനല്‍കിയിട്ടുണ്ട്. നോഡല്‍ ഓഫീസറായി നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെയാകെ ഏകോപിപ്പിക്കുന്നതിനായി നഗരത്തില്‍ ഒരു കോര്‍കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായ കോര്‍കമ്മിറ്റിയില്‍ നഗരസഭാ സെക്രട്ടറി, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്. സര്‍വ്വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശാനുസരണം നഗരത്തില്‍ കോര്‍കമ്മിറ്റി വിപുലീകരിക്കുന്നതിന് സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് കെ.ജാസിംകുട്ടി, പി.കെ.ജേക്കബ്, മുഹമ്മദ് പി സലിം, ഷെമീര്‍.എസ്, അബ്ദുള്‍ മനാഫ്, എം.ജെ.രവി, പ്രകാശ്, ഷാഹുല്‍ ഹമീദ്, സുമേഷ് ഐശ്വര്യ, പി.കെ.അനീഷ്, ബിജി ജോസഫ്, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...