കൊല്ലം : കൊല്ലം അമൃതകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തത് സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയാണെന്നും ഹോസ്റ്റലിന്‍റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെ അമൃതകുളം ഹോസ്റ്റലില്‍ ഇല്ല എന്നത് വേദനാജനകമായ കാര്യമാണ്. കിടക്കാന്‍ കട്ടിലോ പഠിക്കാന്‍ മേശയോ നല്ലൊരു ശുചിമുറിയോ പോലും ഇല്ലാതെ ദലിത് വിദ്യാര്‍ഥികളെ മൃഗതുല്യരായി കണക്കാക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണം.
പട്ടിക വിഭാഗ വിദ്യാര്‍ഥികളുടെ ഗ്രാന്റുകള്‍ കൃത്യമായി വാങ്ങി നല്‍കാന്‍ പോലും വകുപ്പ് മുന്‍കൈയെടുക്കുന്നില്ല. ഇത്തരം അനാസ്ഥ കേവലം ഒരു ഹോസ്റ്റലില്‍ മാത്രമുള്ള പ്രതിഭാസമല്ല. പട്ടികവിഭാഗക്കാര്‍ക്കായുള്ള എല്ലാ ഹോസ്റ്റലുകളിലും ഇത്തരം ചെയ്തികള്‍ നിര്‍ബാധം നടക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ഉണ്ടാവുമ്പോള്‍ കണ്ണില്‍ പൊടിയിടാന്‍വേണ്ടി എന്തെങ്കിലും ചെയ്തു എന്നു വരുത്തി തീര്‍ക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കുമുള്ള ഹോസ്റ്റലുകളിലും എം ആര്‍ എസ്സുകളും സര്‍ക്കാര്‍തല സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























