കോന്നി താവളപ്പാറയില്‍ മൂരിക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നു : വനപാലകര്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താവളപ്പാറയില്‍ മൂരിക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നതിനെ തുടര്‍ന്ന് വനപാലകര്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. താവളപ്പാറ കോട്ടയംകാരുടെ എസ്റ്റേറ്റിലെ വാച്ചര്‍ ലാലച്ചന്‍റെ ഒന്നര വയസ് പ്രായമുള്ള കിടാവിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ജഡം പകുതിയിലേറെ ഭക്ഷിച്ചിട്ടുണ്ട്. രാവിലെ കിടാവിനെ റബ്ബര്‍ തോട്ടത്തില്‍ അഴിച്ച് വിട്ടതിന് ശേഷമാണ് സംഭവം നടന്നതെന്ന് ഉടമ പറയുന്നു. നായയുടെ കുര കേട്ട് റബ്ബര്‍ തോട്ടത്തില്‍ എത്തിയപ്പോഴാണ് കിടാവിനെ ആക്രമിച്ച് കൊന്ന വിവരം ഉടമ അറിയുന്നത്.

ഉടന്‍ തന്നെ വനപാലകരെ വിവരം ധരിപ്പിക്കുകയും ഞള്ളൂര്‍ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു. സ്ഥലത്ത് വനപാലകര്‍ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ആക്രമിച്ചത് ഏത് ജീവി ആണെന്ന് സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് കിടാവിന്‍റെ ജഡം മറവ് ചെയ്തിട്ടില്ല. ക്യാമറ സ്ഥാപിച്ച ഭാഗത്ത് ആക്രമിച്ച ജീവി വീണ്ടും എത്തുമെന്നാണ് വനപാലകര്‍ കരുതുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യവുമുണ്ടെന്നാണ് പ്രദേശവാസികളുടെ സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...