അ​​ങ്കി​​ത ഭ​​ണ്ഡാ​​രി​​യു​​ടെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു

For full experience, Download our mobile application:
Get it on Google Play

ഡെ​റാ​​ഡൂ​​ണ്‍ : ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട റി​​സ​​പ്ഷ​​നി​​സ്റ്റ് അ​​ങ്കി​​ത ഭ​​ണ്ഡാ​​രി​​യു​​ടെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു. ശ്രീ​ന​ഗ​റി​ല്‍ അ​ള​ക​ന​ന്ദ ന​ദി​യു​ടെ തീ​ര​ത്തു​ള്ള എ​ന്‍​ഐ​ടി ഘ​ട്ടി​ലാ​യി​രു​ന്നു സം​സ്കാ​രം ന​ട​ത്തി​യ​ത്. അ​​ങ്കി​​ത മ​​രി​​ച്ച​​തു ശ്വാ​​സ​​നാ​​ള​​ത്തി​​ല്‍ വെ​​ള്ളം ക​​യ​​റി​​യാ​​ണെ​​ന്ന പ്രാ​ഥ​മി​ക പോ​​സ്റ്റ്മോ​​ര്‍​​ട്ടം റി​​പ്പോ​​ര്‍​​ട്ടി​​ല്‍ തൃ​​പ്ത​​ര​​ല്ലെ​​ന്നും അ​​ന്തി​​മ പോ​​സ്റ്റ്മോ​​ര്‍​​ട്ടം റി​​പ്പോ​​ര്‍​​ട്ട് വ​​രു​​ന്ന​​തു​​വ​​രെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കി​​ല്ലെ​ന്നും നേ​ര​ത്തേ കു​​ടും​​ബം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തെ​​ളി​​വു ന​​ശി​​പ്പി​​ക്കാ​​നാ​​ണു റി​​സോ​​ര്‍​​ട്ട് പൊ​​ളി​​ച്ചു​​നീ​​ക്കി​​യ​​തെ​​ന്ന് അ​​ങ്കി​​ത​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍ അ​​ജ​​യ് സിം​​ഗ് ഭ​​ണ്ഡാ​​രി കു​​റ്റ​​പ്പെ​​ടു​​ത്തി. പ്ര​​മു​​ഖ ബി​​ജെ​​പി നേ​​താ​​വ് വി​​നോ​​ദ് ആ​​ര്യ​​​​യു​​ടെ മ​​ക​​നാ​​യ റി​​സോ​​ര്‍​​ട്ട് ഉ​​ട​​മ പു​​ല്‍​​കി​​ത് ആ​​ര്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ങ്കി​​ത​​യെ കൊ​​ല​​പ്പെ​​ടു​​ത്തി ക​​നാ​​ലി​​ല്‍ എ​​റി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​ഞ്ഞ​​ത്. ശ​​നി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു അ​​ങ്കി​​ത​​യു​​ടെ മൃ​​ത​​ദേ​​ഹം ഋ​​ഷി​​കേ​​ശി​​നു സ​​മീ​​പ​​മു​​ള്ള ചീ​​ല ക​​നാ​​ലി​​ല്‍​​നി​​ന്നു ക​​ണ്ടെ​​ടു​​ത്ത​​ത്. ഋ​​ഷി​​കേ​​ശ് എ​​യിം​​സി​​ലെ നാ​​ലു ഡോ​​ക്ട​​ര്‍​​മാ​​രാ​​ണു പോ​​സ്റ്റ്മോ​​ര്‍​​ട്ടം ന​​ട​​ത്തി​​യ​​ത്. മു​​റി​​വു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും മ​​റ്റും അ​​ന്തി​​മ റി​​പ്പോ​​ര്‍​​ട്ടി​​ല്‍ പു​​റ​​ത്തു​​വ​​രും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...