ലഹരി വിരുദ്ധ പ്രചാരണം ; വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും അവതരിപ്പിച്ച് കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും അവതരിപ്പിച്ച് സ്കൂള്‍ കുട്ടികള്‍. എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലെ നല്ലപാഠം സ്കൂള്‍ കുട്ടികളാണ് പരിപാടിയുടെ ഭാഗമായത്. സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണ് വെച്ചൂച്ചിറ ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്.

മൊത്തം 50 കുട്ടികളാണ് പങ്കെടുത്തത്. വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിന് പോലീസ് ആവിഷ്കരിക്കുന്ന യോദ്ധാവ് ലഹരി വിരുദ്ധ ക്യാംമ്പയിന്‍റെ ഭാഗമായിട്ടാണ് പ്രചാരണം നടത്തിയത്. ‌വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ജയിംസ് പ്രചാരണം ഉദ്ഘാടനം ചെയ്തു. എഇഒ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്.രമാദേവി, അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, നഹാസ് പ്ലാമൂട്ടിൽ, എം.ജെ.ജിനു, വെച്ചൂച്ചിറ ഇൻസ്പെക്ടർ ജർലിൻ വി.സ്കറിയ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, എസ്ഐ സായിസേനൻ, ശ്യാം മോഹൻ, നിവാസ്, സി.കെ.ബിജുമോൻ, ഷൈനു ചാക്കോ, ഷൈനി ബോസ്, സജിമോൻ കടയനിക്കാട്, എം.ജെ.ബിബിൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...