നിയമസഭാ തിരഞ്ഞെടുപ്പ് : കോൺഗ്രസിലെ വിമതശല്യം കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ ഒഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും തലവേദന സൃഷ്ടിച്ച വിമതശല്യം എഐസിസിയുടെ ഇടപെടലിലൂടെ ഒഴിഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വിമതരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് പ്രശ്നപരിഹാരം ഉണ്ടായത്. ആദ്യഘട്ടത്തിൽ വിമത സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, കെ.സി. വേണുഗോപാലിന്റെ ചർച്ചകൾ ഫലം കണ്ടതോടെ പത്തിലേറെ വിമതർ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി. അർഹമായ പരിഗണന നൽകുമെന്ന ഉറപ്പിലാണ് പല വിമതരും പിന്മാറിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട പുനലൂരിലെ സഞ്ജയ് ഖാന്റെ സ്ഥാനാർത്ഥിത്വവും ഇക്കൂട്ടത്തിൽ പിൻവലിക്കപ്പെട്ടു. നേതൃത്വം ഇടപെട്ടിട്ടും വിമതർ പിന്മാറിയില്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ലീഗ് ജില്ലാ നേതൃത്വം ഭീഷണി ഉയർത്തിയിരുന്നു.

മുന്നണി ബന്ധത്തെ തന്നെ ബാധിച്ചേക്കാവുന്ന വിഷയമാണ് പരിഹരിച്ചത്. പത്തനംതിട്ടയിൽ വിമതശബ്ദമുയർത്തിയ റിങ്കു ചെറിയാന്‍, വിജയ് ഇന്ദുചൂഡന്‍, അനീഷ് വരിക്കണ്ണാമല, ജയ വര്‍മ്മ എന്നിവരുമായി കെസി വേണുഗോപാല്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഏറ്റുമാനൂരില്‍ ജോസഫ് വാഴക്കനും എറണാകുളത്ത് ദീപ്തിമേരി വര്‍ഗീസും പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും സീറ്റ് ലഭിക്കാത്തതിൽ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരെയും അനുനയിപ്പിച്ചു. കുട്ടനാട് മണ്ഡലത്തില്‍ പാര്‍ട്ടി വിമതനായി നിന്ന സജി ജോസഫ് പത്രിക പിന്‍വലിച്ചതും കെ സി വേണുഗോപാല്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്. വിമതരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കെ സി വേണുഗോപാല്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...