റെക്കോർഡ് കളക്ഷനുമായി അടവി, കുട്ടവഞ്ചി സവാരികേന്ദ്രവും കോന്നി വനശ്രീയും

For full experience, Download our mobile application:
Get it on Google Play

കോന്നി : റെഡ് അലെർട്ട്പ്രഖ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രം തുറന്നപ്പോഴും കോന്നി വനശ്രീ യൂണിറ്റിലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി 1.55 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചു. തുടർച്ചയായി പെയ്ത മഴ മാറി നിന്നതും അനുകൂലമായ കാലവസ്ഥയും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് ആളുകൾ എത്തുന്നതിന് കാരണമായി. ഓണ തിരക്കുകൾ കഴിഞ്ഞതോടെ നിരവധി ആളുകൾ ആണ് ഇപ്പോൾ അടവിയിൽ എത്തുന്നത്.

കോന്നി വനശ്രീ യൂണിറ്റിൽ വന വിഭവങ്ങളുടെ വിറ്റുവരവിലൂടെ 90000 രൂപയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുള്ള വരുമാനം.അവിട്ടം മുതൽ ഉള്ള ദിവസങ്ങളിൽ ആണ് ഇത്രയും വരുമാനം ലഭിച്ചത്. ചെറുതേൻ, വൻതേൻ, കുന്തിരിക്കം, കുടംപുളി, രക്ത ചന്ദന മാല, രക്തചന്ദന പൊടി, മുളയരി, മുളയിൽ തീർത്ത ഉത്പന്നങ്ങൾ തുടങ്ങിയവയാണ് വനശ്രീ യൂണിറ്റിൽ വിറ്റഴിക്കുന്നത്. വരും ദിവസങ്ങളിൽ വലിയ തിരക്കാണ് ആന താവളത്തിലും കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...