പണമടച്ചില്ല, വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ചു ; നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാന്നാർ : വീട്ടിലെ വൈദ്യുതി ചാർജ്ജ് അടയ്ക്കാതിരുന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സി. ഐ. ടി. യു പ്രാദേശിക നേതാവിനെ അറസ്റ്റു ചെയ്തു. മാന്നാർ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ ഉത്തമനെ(56) ആക്രമിച്ച കേസിൽ മാന്നാർ പാവൂക്കര തോലംപടവിൽ ടി. ജി. മനോജിനെയാണ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. സി. ഐ. ടി. യു. മാന്നാർ ഏരിയ ജോ. സെക്രട്ടിയും സി. പി. എം. ലോക്കൽ കമ്മിറ്റിയംഗവും കെ. എസ്. കെ. ടി. യു ജില്ലാ കമ്മിറ്റിയംഗവുമാണ് മനോജ്. എ. ഐ. ടി. യു. സി യൂണിയൻ അംഗമാണ് പരിക്കേറ്റ ഉത്തമൻ.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് മാസത്തെ വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാനുളളതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത്ത് എന്നിവർ മനോജിന്‍റെ വീട്ടിലെത്തുകയും വൈദ്യുതി ചാർജ് അടയ്ക്കാത്തത് സൂചിപ്പിച്ചുകൊണ്ട് മീറ്ററിനടുത്തേക്ക് പോകാൻ ശ്രമിക്കുകയും ചെയ്തത്. ഇത് കണ്ട മനോജ് ഓടിയെത്തി ഉത്തമന്‍റെ കൈപിടിച്ച് തിരിക്കുകയും മർദ്ദി ക്കുകയും ചെയ്തതായി പരാതിയിൽ ഉത്തമൻ പറയുന്നു. കൈയ്യിലിരുന്ന മൊബൈൽ ഫോൺ വാങ്ങി ഇയാൾ നിലത്തടിച്ചെന്നും ഉത്തമന്‍റെ പരാതിയിലുണ്ട്. വീട്ടിനുളളിൽ നിന്നും വെട്ടുകത്തിയെടുത്തുകൊണ്ട് മനോജ് അടുത്തേക്ക് എത്തിയപ്പോൾ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.

പരിക്കേറ്റ ഉത്തമൻ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഉത്തമന്‍റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. വൈദ്യുതി ചാർജ് അടയ്ക്കുവാൻ മൂന്ന് തവണ ഫോണിൽ അറിയിച്ചിട്ടും അടയ്ക്കുവാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് ഫ്യൂസ് ഊരാൻ എത്തിയതെന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യുണിയന്റെ നേതൃത്വത്തിൽ മാന്നാറിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...