നാട്ടുവൈദ്യനെ വീട്ടില്‍ അതിക്രമിച്ച്‌ കയറി കൊലപ്പെടുത്താന്‍ ശ്രമം ; രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : നാട്ടുവൈദ്യനെ വീട്ടില്‍ അതിക്രമിച്ച്‌ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ മൂതല മൂലഭാഗം പാറവിള പുത്തന്‍വീട്ടില്‍ നിസാം (42), തേവരുവിള വീട്ടില്‍ മനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 1.30നായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ – നെടുമങ്ങാട് സ്വദേശി മൂതല വഞ്ചിമുക്ക് കുറ്റിമൂട്ടില്‍ വാടകക്ക് താമസിക്കുന്ന നാട്ടുവൈദ്യന്‍ നാസറുദ്ദീന്റെ (57) വീട്ടില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ നല്‍കാത്തതിലുള്ള വിരോധം മൂലം പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി 11,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

വൈദ്യര്‍ പള്ളിക്കല്‍ പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പള്ളിക്കല്‍ സ്റ്റേഷന്‍ ഓഫിസര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.സാഹില്‍, എസ്.ഐ ബാബു, എ.എസ്.ഐ സജിത്ത്, സി.പി.ഒ സുജിത്, അജീസ്, ബിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടകംപ്പള്ളി സുരേന്ദ്രനെതിരായ മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് കോടതിയുടെ നിർദേശം

0
തിരുവനന്തപുരം: മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന്...

തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കൃഷി മന്ത്രി...

0
കല്‍പ്പറ്റ: തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന...

രണ്ട് പതിറ്റാണ്ടിന്റെ ഭരണത്തിന് വിരാമം ; ഗസ്സയുടെ അധികാരം ഒഴിഞ്ഞ് ഹമാസ്

0
ഗസ്സ : ഗസ്സയിലെ രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണം ഹമാസ് ഔദ്യോഗികമായി...

ശ്രീലങ്കയിൽ തടവുകാർ തമ്മിൽ ചേരിതിരിഞ്ഞ് വൻ അക്രമം

0
കൊളംബോ : ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ...