സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍ നിന്നു വിട്ടുനില്‍ക്കണം : ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ‘വിപ്പ് തര്‍ക്കം’. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. റോഷി അഗസ്റ്റില്‍ എംഎല്‍എയാണ് അവിശ്വാസപ്രമേയത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നല്‍കിയത്. നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടും റോഷി അഗസ്റ്റില്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

അതേസമയം യുഡിഎഫിനു അനുകൂലമായ നിലപാട് രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ.ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം, അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കണം എന്നെല്ലാം ആവശ്യപ്പെട്ട് മോന്‍സ് ജോസഫാണ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരിക്കുന്നത്.

ജോസ് വിഭാഗം എംഎല്‍എമാര്‍ക്ക് യുഡിഎഫും വിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം, അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ചു വോട്ട് ചെയ്യണം എന്നും വിപ്പില്‍ ആവശ്യപ്പെടുന്നു.

തിങ്കളാഴ്‌ചയാണ് നിയമസഭാ സമ്മേളനം. ധനബില്‍ പാസാക്കുന്നതിനു വേണ്ടിയാണ് ഒറ്റ ദിവസത്തെ നിയമസഭാ സമ്മേളനം ചേരുന്നത്. അന്നേദിവസം സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്ക് അഞ്ച് മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ചര്‍ച്ച നടക്കുക. പാര്‍ട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുക. വി.ഡി.സതീശന്‍ എംഎല്‍എയാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പാസാകാന്‍ സാധ്യതയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...