അയിരൂര്‍ ബാബു കൊലപാതകം – മരണകാരണം തലയ്‌ക്കേറ്റ അടി ; പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയിരൂര്‍ ബാബു മരിച്ചത് നെറുകയില്‍ ഏറ്റ ശക്തമായ അടി കൊണ്ടാണെന്ന് ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കെ.വത്സലയാണ് ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവിന് മുന്‍പാകെ മൊഴി നല്‍കിയത്. പ്രതികള്‍ ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കമ്പിവടി കണ്ട ഡോക്ടര്‍ ഈ കമ്പിവടി കൊണ്ട് ബാബുവിന്റെ മരണകാരണമായി മാറിയ മുറിവ് ഉണ്ടാക്കാന്‍ കഴിയുമെന്ന് മറുപടി നല്‍കി. കെ.വത്സലയ്ക്ക് പുറമെ കൊല്ലപ്പെട്ട ബാബുവിനെ ആദ്യം പരിശോധിച്ച കിംസ് ആശുപത്രിയിലെ ഡോക്ടര്‍ അശ്വതി രവികുമാറിനെയും കോടതി സാക്ഷിയായി വിസ്തരിച്ചു.

2015 ജനുവരി 23 നാണ് പ്രതികള്‍ ലോട്ടറി വില്പനക്കാരനായ ബാബുവിനെ ചെണ്ട മുറുക്കാന്‍ ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച്‌ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയത്. അയിരൂര്‍ പാണില്‍ ലക്ഷം വീട് കോളനി സ്വദേശിയാണ് കൊല്ലപ്പെട്ട ബാബു. ഇതേ കോളനിയിലെ തന്നെയുള്ള സെെജു എന്ന ഉണ്ണി നഗ്നനായി പൊതു ടാപ്പിന് സമീപം നിന്ന് കുളിക്കുന്നത് വിലക്കിയതാണ് പ്രതികളെ പ്രകോപിതരാക്കിയത്. സെെജുവിന് പുറമെ കോളനി സ്വദേശി കണ്ണന്‍ എന്ന സജീവ്, നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ മൊട്ടക്കാട് കോളനി സ്വദേശി ബിജോയ് എന്ന വിജയ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...