ചെറിയ പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പി നിരോധനം ; നിർദേശം തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയോരങ്ങളിലും വിവാഹ മണ്ഡപങ്ങളിലുമടക്കം ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും റാപ്പറുകളും മറ്റും നിരോധിക്കുന്നതിൽ തിങ്കളാഴ്ചക്കകം നിർദേശം നൽകണമെന്ന് ഹൈക്കോടതി. നിരോധനം കർശനമായി നടപ്പാക്കാൻ ചൊവ്വാഴ്ച ഉത്തരവുണ്ടായേക്കുമെന്ന സൂചനയോടെയാണ് നിർദേശങ്ങൾ നൽകാൻ സർക്കാറിനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും അമിക്കസ് ക്യൂറിയോടും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടത്. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടിത്ത പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

ജലാശയങ്ങളിലേക്കും മറ്റും മദ്യക്കുപ്പികൾ വ്യാപകമായി വലിച്ചെറിയുന്നുണ്ടെന്നും കാലിക്കുപ്പികൾ ചെറിയ നിരക്കിൽ സംഭരിച്ച് റീസൈക്കിൾ ചെയ്യാൻ ബിവറേജസ് കോർപറേഷൻ പദ്ധതി തയാറാക്കുന്നത് ഉചിതമായിരിക്കുമെന്നും കോടതി പറഞ്ഞു. സൽക്കാര പരിപാടികളിലടക്കം അരലിറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ കുമിഞ്ഞു കൂടുന്നത് കോടതി ഗൗരവമേറിയ പ്രശ്‌നമായാണ് കാണുന്നത്. ഓഡിറ്റോറിയങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്ന കരാറിൽ ഇത്തരം നിബന്ധനകൾ വെക്കണമെന്ന നിർദേശവും പരിഗണനയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...