ഏത്തക്കുലകള്‍ക്ക് വിലയില്ല ; കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: കാര്‍ഷിക വിപണിയില്‍ വാഴക്കുലകള്‍ക്ക് വന്‍ ഇടിവ് സംഭവിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍. ലക്ഷക്കണക്കിന് രൂപ മുതല്‍ മുടക്കി മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് വിളവെടുക്കുന്ന ഏത്തക്കുലകള്‍ക്ക്  വിപണിയില്‍ എത്തിക്കുമ്പോള്‍ കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്ന വില. ഓണക്കാലത്ത് കിലോയ്ക്ക് 55 രൂപയോളം വില ലഭിച്ചിരുന്നു. ജില്ലയില്‍ സ്വാശ്രയ കര്‍ഷക വിപണികള്‍ വഴിയാണ് കര്‍ഷകര്‍ വാഴക്കുലകള്‍ വിറ്റഴിക്കുന്നത്. കര്‍ഷകന് ഏറ്റവും കൂടുതല്‍ വില ലഭിച്ചിരുന്നതും ഇത്തരം കാര്‍ഷികവിപണികളില്‍ നിന്നാണ്.

സംസ്ഥാനത്ത് ഏത്തന്‍ ഉള്‍പ്പെടെ എല്ലായിനം വാഴക്കുലകള്‍ക്കും വന്‍ വിലയിടിവാണ് സംഭവിച്ചിട്ടുള്ളത്‌. ഇത് വാഴ കര്‍ഷകരെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 100 ഏത്തവാഴകള്‍ കൃഷി ചെയ്‌താല്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ പോലും എഴുപത് വാഴക്കുലകള്‍ മാത്രമാണ് ഒരു കര്‍ഷകന് ലഭിക്കുക. വളത്തിന്റെ വര്‍ധിച്ചു വരുന്ന വിലയും തൊഴിലാളികളുടെ കൂലിയും കഴിഞ്ഞാല്‍ തുച്ചമായ ലാഭ വിഹിതം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതിനോടൊപ്പം വാഴക്കുലകള്‍ക്ക് വിലയിടിവ്‌ കൂടി സംഭവിച്ചതോടെ മുടക്ക് മുതലിന്റെ പകുതിപോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യവും കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നു. കാട്ടാനയും കുരങ്ങും മലയണ്ണാനുമെല്ലാം വാഴ കര്‍ഷകരെ  ദുരിതത്തിലാക്കുന്നു. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും വാഴക്കുലകള്‍ കേരളത്തിലേക്ക് വന്‍തോതില്‍ എത്തുന്നതും നാടന്‍ വാഴക്കുലകള്‍ക്ക് വിലകുറയുന്നതിന് കാരണമായി. വാഴക്കുലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ താങ്ങുവില ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...