ബാർ, ബിയർ പാർലർ : പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെ നിലനിർത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശ മദ്യ ചില്ലറ വില്പനശാലകളുടെയും കള്ള് ഷാപ്പുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നതായിരിക്കും പുതിയ മദ്യനയം. സി.പി.എമ്മില്‍ മദ്യനയത്തിന്റെ കരട് ചര്‍ച്ചചെയ്തു. ഇനി എല്‍.ഡി.എഫിലെ ചര്‍ച്ച കൂടി കഴിഞ്ഞാല്‍ കരടിന് അംഗീകാരം നല്‍കും. ബഡ്ജറ്റ് അവതരണം കഴിഞ്ഞ ശേഷമേ മിക്കവാറും നയം പ്രഖ്യാപിക്കൂ. ടൂറിസം മേഖലയിലെ ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി 12 വരെയെന്ന സമയക്രമം നിലനിർത്തിയേക്കുമെന്നറിയുന്നു.

ഐ.ടി മേഖല കേന്ദ്രീകരിച്ച്‌ കൂടുതല്‍ മദ്യശാലകളും പബ്ബുകളും തുടങ്ങാന്‍  അനുമതി നല്‍കിയെക്കും. ആധുനിക കാലത്തിനിണങ്ങും വിധം കള്ളുഷാപ്പുകളെ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കരടിലുണ്ട്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും വരും. എന്നാല്‍ ബാര്‍ ലൈസന്‍സ് ഫീസിന്റെ കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

30 ലക്ഷമാണ് നിലവിലെ ഫീസ്. ഇതിന്റെ 10 ശതമാനം വര്‍ദ്ധന വരുത്തണമെന്ന ശുപാര്‍ശയാണ് എക്സൈസ് വകുപ്പ് നല്‍കിയത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മാസങ്ങളോളും ബാറുകള്‍ തുറക്കാതിരുന്നതിനാല്‍ തത്കാലം ഫീസ് ഉയര്‍ത്തരുതെന്നാണ് ബാറുടമകളുടെ നിലപാട്. കള്ള് വ്യവസായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ടോഡി ബോര്‍ഡ് ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയേക്കില്ല. ഇത്തവണയും ലൈസന്‍സ് പുതുക്കി നല്‍കാനാണ് സാദ്ധ്യത. എന്നാല്‍ ഷാപ്പുകളുടെയും വിദേശ മദ്യശാലകളുടെയും ദൂരപരിധി ഏകീകരിക്കണമെന്ന എക്സൈസിന്റെ ശുപാര്‍ശ പരിഗണിച്ചേക്കും. നിലവില്‍ വിദേശ മദ്യശാലകള്‍ക്ക് 200 മീറ്ററും കള്ള് ഷാപ്പുകള്‍ക്ക് 400 മീറ്ററുമാണ് ദൂരപരിധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...