ബാര്‍ട്ടണ്‍ ഹില്‍ അനി കൊലക്കേസ് രണ്ട് പ്രതികളുടെ ശിക്ഷ ഈ മാസം 24ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാര്‍ട്ടണ്‍ഹില്‍ അനിയെന്ന അനില്‍കുമാറിനെ കൊന്ന കേസിലെ നാല് പ്രതികളില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികളുടെ ശിക്ഷ ഈ മാസം 24 ന്. നാലാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബാര്‍ട്ടണ്‍ഹില്‍ സ്വദേശികളും ബന്ധുക്കളുമായ വിഷ്ണു എസ് ബാബു എന്ന ജീവന്‍,​ മനോജ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മേരി രാജന്‍,​ രാകേഷ് എന്നിവരെ വെറുതെവിട്ടു.നിരവധി തവണ കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുളള ആളാണ് ജീവന്‍. ഓപ്പറേഷന്‍ ബോള്‍ട്ടില്‍ പോലീസ് പിടിയിലായ ജീവന്‍ അതില്‍നിന്ന് മോചിതനായതിന്റെ അടുത്ത ദിവസമാണ് അനിയെ വെട്ടിക്കൊലപ്പെടുത്തിയത്.

2019 മാര്‍ച്ച്‌ 24 നായിരുന്നു കൊല. നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷയില്‍ ഇളവ് ഉണ്ടായാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വാദം. അനിയുടെ വിധവ കേള്‍വിയില്ലാത്ത ആളായതിനാല്‍ സര്‍ക്കാര്‍ ധനസഹായത്തിന് കോടതി നിര്‍ദ്ദേശിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയ ശേഷം കേസ് അട്ടിമറിക്കാനും പ്രതികളെ സഹായിക്കാനും ശ്രമിച്ച ഒന്‍പത് സാക്ഷികളെ പ്രതികളാക്കണമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ജില്ലാ ഗവണ്‍മെന്റ് പ്ളീഡര്‍ വെമ്പായം എ.എ ഹക്കീം ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...

ചോദ്യപേപ്പർ ചോർച്ച : പുരുഷന്മാരേക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകൾ ; രാഹുൽഗാന്ധിയോട് ഉദ്യോഗാർഥി

0
പുണെ : മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന...

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...