വവ്വാലിനെ അവശ നിലയില്‍ കണ്ടെത്തി ; സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിപ ബാധിച്ച്‌ 12കാരന്‍ മരിക്കാനിടയായ ചാത്തമംഗലത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലിനെ അവശ നിലയില്‍ കണ്ടെത്തി. മുക്കം മുന്‍സിപ്പാലിറ്റിയിലെ മുത്താലം എന്ന സ്ഥലത്താണ് വവ്വാലിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ അധികൃതര്‍ എത്തി വവ്വാലിനെ കൊണ്ടുപോയി. ഇതിന്റെ സാംപിള്‍ ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ചെറൂപ്പ, ഓമശ്ശേരി ഭാഗങ്ങളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചത്ത വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഇവയുടെ സാംപിളുകളും പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാല്‍ വൈറസിന്റെ ഉറവിടം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ചത്ത നിലയിലും അവശ നിലയിലും വവ്വാലുകളെ കണ്ടെത്തിയ സ്ഥലങ്ങളെല്ലാം നിപ ബാധിച്ച്‌ കുട്ടി മരിക്കാനിടയായ പ്രദേശത്തിന്റെ അയല്‍ പ്രദേശങ്ങളായതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...