Saturday, April 20, 2024 7:47 am

സംസ്ഥാനത്തെ ആദ്യ മിനി ബെഡ് ഐസിയു ആംബുലൻസ് മൂന്നാറിൽ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ ലഭ്യമാകുന്ന എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സഞ്ചരിക്കുന്ന മിനി ബെഡ് ഐ.സി.യു ആംബുലൻസ് മൂന്നാറിൽ ഓടിത്തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മിനി ബെഡ് ഐ.സി.യു ആംബുലൻസ്.

Lok Sabha Elections 2024 - Kerala

ടാറ്റാ ജനറൽ ആശുപത്രി ആണ് 48 ലക്ഷം രൂപ ചെലവിട്ട് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആംബുലൻസിൽ വിദഗ്ധ ചികിത്സക്ക്‌ കൊണ്ടുപോകുന്ന അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയിൽ ഇരുന്ന് ഡോക്ടർക്ക് പരിശോധിച്ച് വിലയിരുത്തി അപ്പപ്പോൾ ചികിത്സ നൽകാൻ ഉള്ള സംവിധാനങ്ങൾ ഇതിലുണ്ട്. ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്ക് മോണിറ്ററിൽ രോഗിയെയും കാണാൻ കഴിയും.

വെന്റിലേറ്ററും പേസ്മേക്കറും മോണിറ്ററും ഘടിപ്പിച്ചിട്ടുള്ള ഇതിലെ രോഗിയുടെ ആരോഗ്യസ്ഥിതി ആശുപത്രി ഐ.സി.യുവിൽ എന്നപോലെ വിലയിരുത്താനും ചികിത്സ നിർദ്ദേശിക്കാനും ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്ക് കഴിയുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്.

കണ്ണൻ ദേവൻ കമ്പനിയിലെ തൊഴിലാളികൾക്കൊപ്പം പൊതുജനങ്ങൾക്കും ഈ മിനി ബെഡ് ഐ.സി.യുവിന്റെ സേവനം വിട്ടുനൽകുമെന്ന് ടാറ്റാ ആശുപത്രി ഡയറക്ടർ ഡോക്ടർ ഡേവിഡ്.ജെ.ചെല്ലി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.എന്നിൽ പലസ്തീന് പൂർണാംഗത്വമില്ല

0
യു.എൻ: ഐക്യരാഷ്ട്രസഭയിൽ പലസ്തീന് സമ്പൂർണരാഷ്ട്രപദവി നൽകുന്നതിനുള്ള പ്രമേയം യു.എസ്. വീറ്റോ ചെയ്തു....

യു.എ.ഇ.യിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

0
ദുബായ്: യു.എ.ഇ.യിൽ അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും മഴ ശക്തി...

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ് – യു.ഡി.എഫ് വാക്‌പോര്

0
കോട്ടയം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്ക്...

തൃശ്ശൂര്‍ പൂരം പുനരാരംഭിക്കാൻ ധാരണ ; വെടിക്കെട്ട് ഉടൻ

0
തൃശ്ശൂര്‍ : പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉടൻ...