ചന്ദനമരം മുറിച്ച്‌ കാറില്‍ കടത്തുന്നതിനിടെ മൂന്ന് പേര്‍ ബത്തേരി പോലീസിന്റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: ചന്ദനമരം മുറിച്ച്‌ കാറില്‍ കടത്തുന്നതിനിടെ മൂന്ന് പേര്‍ ബത്തേരി പോലീസിന്റെ പിടിയിലായി​. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ബത്തേരി ഡയറ്റിന് സമീപം വെച്ച്‌ പോലീസിന്റെ നൈറ്റ് പെട്രോളിംഗിനിടെയാണ് ചന്ദന മോഷ്ടാക്കള്‍ പോലീസിന്റെ വലയിലായത്. ഇവരില്‍ നിന്ന് 7 കഷണം ചന്ദനം കണ്ടെടുത്തു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിന്‍, കൈപ്പഞ്ചേരി പാലത്തി ജുനൈസ്, മലപ്പുറം പെരിവെള്ളൂര്‍ സ്വദേശി കുടിലില്‍ മുഹമ്മദ് അനസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എന്നയാളാണ് ഓടി രക്ഷപ്പെട്ടത്. കല്ലുവയല്‍, പുത്തന്‍കുന്ന് എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മുറിച്ചതാണ് ചന്ദനം. പകല്‍ സമയങ്ങളില്‍ കാറില്‍ സഞ്ചരിച്ച്‌ ചന്ദന മരം കണ്ടെത്തിയശേഷം രാത്രി എത്തി​ മുറിച്ചുകടത്തുകയാണ് സംഘം ചെയ്തി​രുന്നത്. മുറിച്ച്‌ കടത്തുന്ന ചന്ദനം മലപ്പുറം ജില്ലയിലാണ് വില്‍പ്പന നടത്തുന്നത്. ജില്ലയില്‍ നടന്ന ഏഴോളം ചന്ദന കേസിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബത്തേരി സ്റ്റേഷനില്‍ മൂന്ന് കേസും അമ്പലവയല്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കുമാരന്‍, സുലൈമാന്‍, എ.എസ്.ഐ. മാത്യു, സി.പി.ഒ മാരായ കുഞ്ഞന്‍,നൗഫല്‍, ബിനീഷ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...