തിരുവനന്തപുരം : തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകർക്ക് സമസ്‌തയുടെ നിർദേശം. തീവ്ര വികാരങ്ങൾ ഇളക്കിവിടുന്ന നിർദേശങ്ങൾ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാൻ പാടുള്ളൂ. ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞു. സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശം വിവാദമായ സാഹചര്യത്തിലാണ് നിർദേശം. കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സത്താറിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്.കെ.എസ്.എസ്.എഫ് നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനവേദിയിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























