കോന്നിയുടെ വശ്യസൗന്ദര്യം വാനോളമുയര്‍ത്തി കാട്ടാത്തിപ്പാറയുടെ ദൃശ്യഭംഗി ; പുല്‍മേടുകളും അരുവികളും മനോഹാരിത വർധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയായ കോന്നിയുടെ വശ്യസൗന്ദര്യം വാനോളമുയർത്തുന്നതാണ് കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ ദൃശ്യഭംഗി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറ എന്നും സഞ്ചാരികളുടെ മനസിൽ അത്ഭുതവും മനസിന് കുളിർമ്മയും സൃഷ്ടിക്കുന്നു. സഹ്യപർവ്വത നിരയുടെ ഭാഗമായ മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ എന്നിവ ചുറ്റും സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറ അപൂർവ്വയിനം ഔഷധ സസ്യങ്ങളുടേയും വൃക്ഷങ്ങളുടേയും കലവറ കൂടിയാണ്.

കൊക്കാത്തോട്ടിൽ എത്തിച്ചേരുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്നതും മാനം മുട്ടെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കാട്ടാത്തിപ്പാറ തന്നെ. കരിപ്പാംതോട് ഫോറസ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറയിൽ എത്തിച്ചേരണമെങ്കിൽ കോന്നിയിൽ നിന്ന് പതിനാറ് കിലോമീറ്റർ സഞ്ചരിക്കണം. കൊക്കാത്തോട്ടിലെ പ്രധാന ജംഗ്ഷനിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറി വനത്തിലൂടെ സഞ്ചരിച്ചുവേണം കാട്ടാത്തിപ്പാറയിലെത്താൻ. എന്നാൽ വനമേഖലയായതിനാൽ വനംവകുപ്പിന്‍റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളു.

വൻ മരങ്ങളും പച്ച വിരിച്ച പുൽമേടുകളും കല്ലിൽതട്ടി ചിന്നി ചിതറിയൊഴുകുന്ന അരുവികളുമെല്ലാം കാട്ടാത്തിപ്പാറയുടെ മനോഹാരിത വർധിപ്പിക്കുന്നു. കാട്ടാത്തിപ്പാറയേയും അതിന്‍റെ ഐതീഹ്യത്തേയും ചുറ്റിപ്പറ്റിയുള്ള ഒരു പ്രണയകഥയും കാട്ടാത്തിപ്പാറക്ക് ഭംഗി കൂട്ടുന്നു. ചരിത്ര പ്രസിദ്ധമായ കല്ലേലി ഊരാളി അപ്പൂപ്പൻകാവും കാട്ടാത്തിപ്പാറയിലേക്കുള്ള യാത്രയിൽ നമ്മെ സ്വീകരിക്കുന്നു. ലോക ടൂറിസം ഭൂപത്തിൽ തന്നെ ഇടംപിടിക്കുവാൻ സാധ്യതയുള്ള കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ മനോഹാരിത ഇനിയും പ്രചാരം നേടേണ്ടതുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....