ഡിസ്റ്റിലറികള്‍ ഉല്‍പാദനം നിര്‍ത്തിവെച്ചതോടെ വില കുറഞ്ഞ മദ്യം ഉല്‍പാദനം ഇല്ല ; ബെവ്‌കോയുടെ വരുമാനം കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിവറേജസ് കോര്‍പറേഷന്‍ ഗുരുതര പ്രതിസന്ധിയില്‍. 71 ഔട്ട്​ലെറ്റുകളിൽ സ്റ്റോക്കുള്ളത് ബിയറും വൈനും മാത്രം. കുറഞ്ഞ മദ്യത്തില്‍ നിന്നുള്ള ആകെ വരുമാനം നാലിലൊന്നായി കുറഞ്ഞു. ജവാന്‍ മദ്യം കൂടുതല്‍ ഉല്‍പാദിപ്പിക്കുമെന്ന പ്രഖ്യാപനവും പാളി. വ്യാജമദ്യ ഭീക്ഷണിയില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് ഇന്‍റലിജന്‍സിന്‍റെ നിര്‍ദേശം.

കഴിഞ്ഞ കുറെ ദിവസമായി സംസ്ഥാനത്തെ ഔട്ട്​ലെറ്റുകളിലെ പൊതു അവസ്ഥയാണിത്. വില കൂടിയ മദ്യം ഒഴിച്ചു നിര്‍ത്തിയാല്‍ 71 ഔട്ട്​ലെറ്റുകളില്‍ ബിയറും വൈനും മാത്രമാണ് സ്റ്റോക്കുള്ളത്. സ്ഥിതി ഇതേ രീതിയില്‍ തുടര്‍ന്നാല്‍ പല ഔട​്ലെറ്റുകളും അടയ്ക്കേണ്ടിയും വരും. വെറും 6.5 കോടി രൂപയുടെ വിലകുറഞ്ഞ മദ്യമാണ് ഈ സാമ്പത്തിക വര്‍ഷം വില്‍ക്കാന്‍ കഴിഞ്ഞതെന്നു ബെവ്കോയുടെ വെബ്സൈറ്റു തന്നെ പറയുന്നു. ഡിസ്റ്റിലറികള്‍ ഉല്‍പാദനം നിര്‍ത്തിവെച്ചതോടെയാണ് പ്രതിസന്ധിയായത്.

സര്‍ക്കാര്‍ വിറ്റുവരവ് നികുതിയില്‍ ഒഴിവാക്കാത്തതും , ഉല്‍പാദനചെലവു കൂടിയതുമാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സില്‍ നിന്നുള്ള ജവാന്‍ മദ്യം രണ്ടു മണിക്കൂര്‍ കൊണ്ടുതന്നെ വിറ്റു തീരുന്നു. പ്രതിദിനം 54000 ലീറ്റര്‍ മദ്യമാണ് ഇവിടെ നിര്‍മിക്കുന്നത്. വ്യാജമദ്യ ഭീക്ഷണി കൂടിയതോടെ ബാറുകളിലടക്കം കര്‍ശന പരിശോധന നടത്താനാണ് എക്സൈസ് ഇന്‍റലിജന്‍സ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ഇടുക്കി : ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന്...

ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല ; ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ

0
തിരുവനന്തപുരം: ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ. അവരുടേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും ക്രമവിരുദ്ധമായി...

അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോയ യുവാവിന്‍റെ ദുരൂഹ മരണം ; പെൺകുട്ടിയുടെ 2 ബന്ധുക്കൾ...

0
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ 35 കാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഏറ്റുമാനൂ‍രിലെ തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളും പരിശോധിക്കണം ; ആവശ്യം ശക്തമാക്കി ഭക്തർ

0
കോട്ടയം: ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ...