ഭഗത് സിങ് കോഷിയാരി രാജിവെച്ചു ; 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ഉത്തരവ്. മഹാരാഷ്ട്ര, ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവ അടക്കമുള്ള 13 സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ഭഗത് സിംഗ് കോഷിയാരി രാജിവെച്ച് ഒഴിവില്‍ രമേഷ് ബായിസിനെ പുതിയ മഹാരാഷ്ട്ര ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് കോഷിയാരിയുടെ രാജി. വായനയ്ക്കും എഴുത്തിനും സമയം ചെലവഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചായിരുന്നു കോഷിയാരിയുടെ രാജി. കൂടാതെ ലഡാക്കിന്‍റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാധാകൃഷ്ണന്‍ മാത്തൂരിന്‍റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു.

പുതിയ നിയമനങ്ങളുടെ പട്ടിക …

(i) അരുണാചല്‍പ്രദേശ്- ലെഫ്റ്റനന്റ് ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക്, പിവിഎസ്എം, യുവൈഎസ്എം, വൈഎസ്എം (റിട്ടയേഡ്)
(ii) സിക്കിം- ലക്ഷ്മണ്‍ പ്രസാദ് ആചാര്യ
(iii) ജാര്‍ഖണ്ഡ്- സി പി രാധാകൃഷ്ണന്‍
(iv) ഹിമാചല്‍ പ്രദേശ്- ശിവ് പ്രതാപ് ശുക്ല
(v) അസം- ഗുലാബ് ചന്ദ് കതാരിയ
(vi) ആന്ധ്രാപ്രദേശ്- ജസ്റ്റിസ് (റിട്ട.) എസ്. അബ്ദുള്‍ നസീര്‍
(vii) ഛത്തീസ്ഗഡ്- ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍ (മുന്‍ ആന്ധ്രാ ഗവര്‍ണര്‍)
(viii) മണിപ്പൂര്‍- സുശ്രീ അനുസൂയ യുക്യെ (മുന്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍)
(ix) നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (മുന്‍ മണിപ്പൂര്‍ ഗവര്‍ണര്‍)
(x) മേഘാലയം-ഫാഗു ചൗഹാന്‍ (മുന്‍ ബിഹാര്‍ ഗവര്‍ണര്‍)
(xi) ബിഹാര്‍- രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍(മുന്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍)
(xii) മഹാരാഷ്ട്ര- രമേഷ് ബായിസ്(മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍)
(xiii) ലഡാക്ക്- ബ്രിഗ്. (ഡോ.) ബി.ഡി മിശ്ര (റിട്ട.), (മുന്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍)

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...