കുടുംബ നാഥരെ ആദരിക്കാം… ഇന്ന് ലോക വിവാഹ ദിനം : അറിയാം ചരിത്രവും പ്രാധാന്യവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 2023 ഫെബ്രുവരി 12 ലോക വിവാഹ ദിനമായി ആഘോഷിക്കുന്നു. എല്ലാ വർഷവും ഫെബ്രുവരി 12 അല്ല വിവാഹദിനമായി ആചരിക്കുന്നത്. ഇത് ഓരോ വർഷവും മാറി മാറിയിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് വിവാഹ ദിനമായി ആചരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. അതിന്‍റെ നാഥരായി ഭാര്യയേയും ഭർത്താവിനേയും ആദരിക്കുക എന്നതാണ് വേൾഡ് വൈഡ് മാര്യേജ് എങ്കൌണ്ടർ സംഘടിപ്പിക്കുന്ന ലോക വിവാഹദിനത്തിന്‍റെ ഉദ്ദേശ്യം.

ദമ്പതിമാരുടെ പരസ്പര വിശ്വാസം, വിട്ടുവീഴ്ച, വിവാഹജീവിതത്തിലെ ആനന്ദം തുടങ്ങിയവയെ വിവാഹദിനത്തിൽ പ്രശംസിക്കുന്നു. ലോക വിവാഹ ദിനത്തിന് ക്രിസ്തീയമായൊരു പരിവേഷം ഉള്ളതിനാൽ ഈ ദിനം അംഗീകരിക്കപ്പെട്ടിട്ടില്ല. പള്ളികളും കത്തീഡ്രലുകളുമാണ് വേൾഡ് മാര്യേജ് ഡേ ഇപ്പോഴും ആഘോഷിക്കുന്നത്.

ചരിത്രം
അമേരിക്കയിലെ കത്തോലിക്കരാണ് ലോക വിവാഹദിനത്തിനു തുടക്കം കുറിച്ചത്. പിന്നീടത് അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ആഘോഷിച്ചു തുടങ്ങി. ഇപ്പോഴത് ലോകത്ത് പല രാജ്യങ്ങളിലേക്കുമെത്തി. വാലൻറൈൻസ് ഡേയെ പോലെ 1981 ൽ ലോസ് ആഞ്ചലസിലെ ബാറ്റൺ റൂഗിൽ ആണ് വിവാഹ ദിനം വേണമെന്ന ആവശ്യം ഉയർന്നത്. വാലൻറയിൻ ദിനം’ വി ബിലീവ് ഇൻ മാര്യേജ് ഡേ ‘എന്നാക്കണമെന്ന് ഒട്ടേറെ ദമ്പതിമാർ മേയറോടും ബിഷപ്പിനൊടും ആവശ്യപ്പെട്ടു. 1982 ൽ ദമ്പതികൾക്കായുള്ള ആ ദിനം വിജയകരമായിരുന്നു പിന്നീടാണ് എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാം ഞായറാഴ്ച ലോക വിവാഹദിനമായി ആചരിക്കാൻ തീരുമാനമായത്.

വിവാഹം
കുടുംബത്തിന്‍റെ അടിത്തറ വിവാഹമാണ്. ലോകത്തിന്‍റെ വിവിധയിടങ്ങളിൽ വിവിധ രീതിയിലുള്ള വിവാഹങ്ങൾ കാണപ്പെടുന്നു. മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ഇന്ത്യയിൽ ‘സ്‌പെഷ്യൽ മാര്യേജ് ആക്റ്റ്’ പ്രകാരം മതാചാരങ്ങളോ മറ്റു ചെലവുകളോ ഒന്നുമില്ലാതെ പ്രായപൂർത്തിയായവർക്ക് വിവാഹം ‘രജിസ്റ്റർ’ ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിശ്ചിത ദിവസങ്ങൾക്ക് മുൻപ് വ്യക്തികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്.

ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. മിക്ക രാജ്യങ്ങളിലും വിവാഹം കഴിക്കുവാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഇന്ത്യയിൽ സ്ത്രീക്ക് 21 വയസ്സും പുരുഷന് 24 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായം. ഈ പ്രായവ്യത്യാസം പുരുഷമേധാവിത്വം നിലനിർത്താൻ വേണ്ടിയുള്ളതാണ് എന്ന് വിമർശകർ വാദിക്കുന്നു. അതിനാൽ സ്ത്രീപുരുഷന്മാരുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന് ചില കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...