80 കോടി രൂപയുടെ ഹെറോയിനുമായി മുംബൈയില്‍ പിടിയിലായ ബിനു ജോണി നാട്ടിലും ദുരൂഹമായ വ്യക്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : 80 കോടി രൂപയുടെ ഹെറോയിനുമായി മുംബൈയില്‍ പിടിയിലായ അകലക്കുന്നം മറ്റക്കര അമ്പത്തുങ്കല്‍ ബിനു ജോണി നാട്ടിലും ദുരൂഹമായ വ്യക്തി. അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര വാര്‍ഡില്‍ മണ്ണൂര്‍ പള്ളിക്ക് സമീപമാണ് ബിനുവിന്‍റെ വീട്. 15 വര്‍ഷം മുമ്പ് മണര്‍കാട്ടുനിന്നാണ് ഇയാള്‍ ഇവിടെ താമസത്തിനെത്തിയതെന്നു പ്രദേശവാസികള്‍ പറയുന്നു. നാട്ടില്‍ ആരുമായും കാര്യമായ അടുപ്പമില്ലായിരുന്നു. നാട്ടിലുള്ളപ്പോള്‍ സ്വന്തം കാറില്‍ ബിനു പുറത്തേക്ക് പോകുന്നത് കാണാമെന്നും മാന്യമായ സംസാരമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

കൂടുതല്‍ ആരുമായി പരിചയപ്പെടാനോ സംസാരിക്കാനോ ശ്രമിക്കാത്ത ദുരൂഹ കഥാപാത്രമായാണ് പലരും ഇയാളെ കണ്ടിരുന്നത്. ഇയാള്‍ ഹെറോയിന്‍ കേസില്‍ പിടിക്കപ്പെട്ടുവെന്നതിലെ ഞെട്ടലിലാണ് നാട്ടുകാര്‍. മൂന്നുമാസം മുമ്പ് വരെ നാട്ടില്‍ വന്നുപോയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ജോലിയെന്തെങ്കിലും ഉണ്ടോയെന്നുപോലും അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. മണ്ണൂര്‍പ്പള്ളിക്ക് സമീപമുള്ള ഇടത്തരം വീട്ടില്‍ പ്രായമായ അമ്മ മാത്രമാണുള്ളത്. ഇയാളെക്കുറിച്ചോ അറസ്റ്റിനെക്കുറിച്ചോ പോലീസിനും വിവരമൊന്നും ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി ; യുവ ഡോക്ടർ മുങ്ങി മരിച്ചു

0
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ...