തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ദുരുദ്ദേശപരം : ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രചാരണം ആനാവശ്യമാണ്. മതങ്ങള്‍ നോക്കി വ്യക്തികളെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സഭാ സ്ഥാനാര്‍ത്ഥിയെന്ന തരത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്താവന നടത്തുന്നതില്‍ സഭയ്ക്ക് ദുഃഖമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന ലിസി ആശുപത്രിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതില്‍ അവിവേകമുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വ്യക്തികള്‍ക്ക് അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച്‌ വോട്ട് ചെയ്യാം. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാന്‍ ഇപ്പോള്‍ പറയേണ്ട സാഹചര്യമില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...