എഫ്‌സിആർഎ വിവാദത്തിൽ ക്രൈസ്തവ സഭകളുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തും : ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി ബില്ലിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെ ക്രൈസ്തവ സഭാ നേതൃത്വവുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്താൻ തീരുമാനം. ഈ മാസം 20 ന് ദില്ലിയിൽ ചർച്ച നടത്താനാണ് തീരുമാനം. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചതായി ഷോൺ ജോർജ് പ്രതികരിച്ചു. ആശങ്കയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിക്കാൻ അമിത് ഷാ നേരിട്ടറിയിച്ചതായും ഷോൺ വ്യക്തമാക്കി. സഭ നേതൃത്വത്തെ വിമർശിച്ചത് പി.സി ജോർജിന്റെ ശൈലിയാണ്. കോൺഗ്രസ് നടത്തിയ തെറ്റായ പ്രചാരണത്തിലെ ആത്മരോഷമാണ് താൻ പ്രകടിപ്പിച്ചതെന്നും ഷോൺ അറിയിച്ചു.

2026 മാർച്ചിലാണ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി കൊണ്ടു വന്നത്. സന്നദ്ധ സംഘടനകൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് മറ്റ് സംഘടനകൾക്ക് കൈമാറുന്നത് ഈ നിയമം കർശനമായി തടയുന്നു. ഇത് കാരുണ്യപ്രവർത്തനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് അനാവശ്യമായി ഇടപെടാൻ ഭേദഗതി അധികാരം നൽകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....