മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്. 16 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ 12 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ ഫലസൂചനകളിൽ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ആം ആദ്മിയും കോൺഗ്രസും ഓരോ സംസ്ഥാനങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.

മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്കാണ്. കോൺഗ്രസ് ആവട്ടെ മണിപ്പൂർ പ്രോഗ്രസിവ് സെക്കുലർ അലയൻസ് എന്ന പേരിൽ 6 രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫെബ്രുവരി 28, മാർച്ച് 3 തീയതികളിലായാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ജയിച്ചുവരുന്നവരെ പിടിച്ചുനിർത്താൻ കോൺഗ്രസ് പദ്ധതികളൊരുക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി എഐസിസിയിലെ ചില മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തി. എന്നാൽ നേതാക്കൾ ആരൊക്കെയാണെന്നത് വ്യക്തമല്ല.

ബിജെപിയുടെ ‘ചാക്കിടൽ’ രാഷ്ട്രീയത്തെ ഇത്തവണ ഫലപ്രദമായി തടയാനുള്ള ശ്രമത്തിലാണ് മണിപ്പൂരിലെ കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ വർഷം അസമിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ തന്ത്രങ്ങൾ കോൺഗ്രസ് സ്വീകരിച്ചിരുന്നു. അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) സഖ്യമുണ്ടാക്കിയാണ് പാർട്ടി മത്സരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...