അമ്മായിയമ്മയെ ഉലക്കകൊണ്ട്‌ അടിച്ചുകൊന്ന കേസില്‍ പ്രതിക്ക്‌ ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അമ്മായിയമ്മയെ ഉലക്കകൊണ്ട്‌ അടിച്ചുകൊന്ന കേസില്‍ പ്രതിക്ക്‌ ജീവപര്യന്തം തടവും പിഴയു ശിക്ഷ വിധിച്ച്‌ കോടതി. കൈപ്പുഴ മേക്കാവ്‌ അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊന്ന കേസില്‍ മകളുടെ ഭര്‍ത്താവ്‌ ആര്‍പ്പൂക്കര അത്താഴപ്പാടം നിഷാദി (35) നെയാണ്‌ ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി സാനു എസ്‌.പണിക്കര്‍ ശിക്ഷ വിധിച്ചത്.

2019 ഫെബ്രുവരി 19-നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്. ശ്യാമള വിദേശത്ത്‌ ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഇവര്‍ ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ നിരന്തരം ശകാരിച്ചിരുന്നു. ഇതിലുള്ള വിരോധമാണ്‌ കൊലപാതകത്തിന് ഇടയാക്കിയത്. രാത്രിയില്‍ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട്‌ നിഷാദ് തലയ്‌ക്കടിക്കുകയായിരുന്നു. പിറ്റേന്ന്‌ പുലര്‍ച്ചെ ഭാര്യയെയുംകൂട്ടി കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മാനസികരോഗത്തിന്‌ ചികിത്സ തേടാന്‍ പോയി.

അവിടെനിന്നാണ്‌ പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌. മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷം പ്രതിയുടെ ഭാര്യ അയല്‍വാസിയെ മൊബൈലില്‍ വിളിച്ച്‌ ശ്യാമളയ്ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ അയല്‍വാസിയായ പെണ്‍കുട്ടിയാണ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന ശ്യാമളയെ കണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...