അന്ധവിശ്വാസവും അനാചാരവും തുടച്ചുനീക്കാൻ പൊതുസമൂഹം മുന്നിൽ വരണം ; എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നടത്തിയതിന്‍റെ ഭീതി വിട്ടകലും മുമ്പേ മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ നടന്ന ദുർമന്ത്രവാദം തികച്ചും ആശങ്കാജനകം. സാംസ്കാരിക കേരളത്തിൽ നടക്കുന്ന ഇത്തരം പ്രാകൃതമായ ദുരാചാരങ്ങൾ എതിർക്കപ്പെടേണ്ടതാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിൽ പ്രധാനമായും ഇരകളാവുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം മുമ്പത്തേക്കാളും വളരെ കൂടുതലാണെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചു പറയുന്ന സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി നോക്കിനിൽക്കുന്നത് സർക്കാറിൻറെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നു.

വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും വളരെയധികം മുന്നിൽ നിൽക്കുന്ന കേരളം അന്ധവിശ്വാസങ്ങളെ അനാചാരങ്ങളെയും ഉടച്ചുവാർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പുറകെ മുഖ്യധാരാ പാർട്ടിയിലെ വ്യക്തിത്വങ്ങൾ ഉണ്ടാകുന്നു എന്നത് തിരുത്തപ്പെടേണ്ട ഒന്നാണ്. കുറ്റക്കാർക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി എസ്ഡിപിഐ മുന്നിൽ ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് മുഹമ്മദ് അനീഷ് അറിയിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുവാൻ പൊതുസമൂഹം മുന്നിൽ വരേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...