ഫിറ്റ്നസ് പ്രശ്‌നങ്ങൾ ; യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ 2022 ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ 2022 ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ചഹാറിന് ഒക്ടോബർ 16ന് ആരംഭിക്കുന്ന ലോകകപ്പ് നഷ്ടമായേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പരിക്കേറ്റ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ സ്റ്റാർ ബൗളർ ബുമ്രയ്ക്ക് പകരക്കാരനായി എത്തേണ്ടിയിരുന്ന താരമാണ് ചഹാർ.

പേസർ ത്രയങ്ങളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവർ നാളെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ടി20 ലോകകപ്പിന് മുന്നോടിയായി പെർത്തിൽ പരിശീലനം നടത്തുന്ന ടീമിനൊപ്പം അവർ ചേരും. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജിന് തുണയായത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയായിരിക്കും മുഖ്യ ടീമിലേക്ക് എത്തുകയെന്നാണ് വിലയിരുത്തൽ. നേരത്തെ ഓസ്‌ട്രേലിയൻ പിച്ചുകളിൽ കളിച്ച പരിചയ സമ്പത്ത് ഷമിക്ക് തുണയാകും. വേഗമേറിയ ഓസീസ് പിച്ചുകളിൽ ഷമിയുടെ പേസ് ഇന്ത്യക്ക് മുതൽകൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ കഴിയില്ലെന്ന് എംഎ ബേബി

0
തിരുവനന്തപുരം: മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ...

പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര്

0
തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും...

14 കാരനെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസാ അധ്യാപകൻ പിടിയിൽ

0
കണ്ണൂർ : 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...