വടശേരിക്കര കല്ലാറില്‍ കാണാതായ കോഴി ഫാം ഉടമയുടെ മൃതദേഹം കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശേരിക്കര കല്ലാറില്‍ കാണാതായ കോഴി ഫാം ഉടമയുടെ മൃതദേഹം കണ്ടെടുത്തു. കല്ലാറിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കിൽ പെട്ടതാണെന്ന് സംശയിക്കുന്നു. വടശേരിക്കര പേഴുംപാറ എട്ടാം ബ്ലോക്ക് കുന്നിണിയിൽ നിഷാദ് (ബഷീർ -45 ) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ റാന്നി പാലത്തിനു സമീപം കൊട്ടാരത്തില്‍ കടവില്‍ നിന്നും കണ്ടെടുത്തത്. വ്യാഴാഴ്ച പകൽ രണ്ടോടെ ആങ്ങമൂഴിയിലെ സഹോദരിയുടെ വീട്ടിൽ നിന്നും സഹോദരിയുടെ മകളെ സ്വന്തം മകളോടൊപ്പം കൂട്ടിക്കൊണ്ട് വാശേരിക്കര ഫെഡറൽബാങ്കിൽ വിട്ടതിനുശേഷം ടൗണിലേക്ക് പോയതാണ് ബഷീർ.

ഇവർ ബാങ്കിലെ ആവശ്യം കഴിഞ്ഞ് പെരുനാട് അക്ഷയ സെൻററിൽ എത്തിയതിനു ശേഷം ബഷീറിനെ വിളിച്ചെങ്കിലും ഫോൺ കിട്ടിയില്ല. വീട്ടിൽ എത്തിയോ എന്നറിയാൻ വീട്ടുകാരെ വിളിച്ചു നോക്കിയപ്പോഴാണ് എത്തിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് വീട്ടുകാർ ബഷീറിനെ വിളിച്ചപ്പോൾ ബംഗാൾ സ്വദേശിയാണ് ഫോണെടുത്തത്. ഫോണും ഡ്രസ്സുകളും വടശ്ശേരിക്കര പാലത്തിനു താഴെ കല്ലാറിന്റെ കടവത്ത് ഇരിക്കുന്നതായി ഇയാള്‍ അറിയിച്ചു. പെരുനാട് പോലീസും റാന്നി അഗ്നിശമന സേനയും അന്വേഷണം നടത്തിയെങ്കിലും ഇന്നാണ് കണ്ടെത്താനായത്. ഭാര്യ: റുഖിയ.മക്കള്‍:നെഹിലാ,നിഹാല്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...