എസ്കോർട്ട് ഡ്യൂട്ടിക്കിടെ മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കി ; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രി പി രാജീവിന് യാത്രക്കിടെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കാണിച്ച്‌ എസ്കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. നെയ്യാറ്റിന്‍കര നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെ പള്ളിച്ചല്‍ മുതല്‍ വെട്ടുറോഡ് വരെ മന്ത്രിക്ക് എസ്കോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥ‌രെയാണ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഗ്രേഡ് എസ് ഐ എസ്. എസ്.സാബുരാജന്‍, സി പി ഓ സുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

യാത്രാമദ്ധ്യേ ഇവര്‍ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ട് മാറ്റിയിരുന്നു. ഇതില്‍ മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടായി എന്ന് കാണിച്ചാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മന്ത്രി തിരുവനന്തപുരം കമ്മീഷണറെ നേരിട്ട് വിളിച്ച്‌ പരാതി പറയുകയായിരുന്നു. റോഡിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മന്ത്രിയുടെ വാഹനത്തിന്റെ റൂട്ട് മാറ്റിയതെന്നാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...