കനാലില്‍ കുളിക്കാനിറങ്ങി കാണാതാ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക്‌ ശേഷം കണ്ടെത്തി. ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ ഊടാകുളത്തും കരയില്‍ ശശിധരന്റെ മകന്‍ അനൂപ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12ന് മുളക്കുഴ കോട്ട ഗന്ധര്‍വ്വമുറ്റം ക്ഷേത്രത്തിന് സമീപം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനില്‍ എംസി റോഡിന് കുറുകെയുള്ള പാലത്തിന് സമീപം മൃതദേഹം ഇന്ന് പൊങ്ങുകയായിരുന്നു.

ഇയാള്‍ ബൈക്ക് കനാലിന് സമീപം നിര്‍ത്തിയശേഷമാണ് കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങുന്നത് സമീപ വാസികള്‍ ശ്രദ്ധിച്ചിരുന്നു. വൈകിട്ട് 5ന് ശേഷവും സ്ഥലത്ത് ബൈക്ക് ഇരിക്കുന്നതുകണ്ട പ്രദേശവാസികള്‍ നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങളും മൊബൈലും കണ്ടെത്തി. ഇതേ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അമ്മ – ലീലാഭായി. സഹോദരി – അനുപമ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതുമോടി കഴിയും മുന്നേ ഭർത്താവിനെ കൊലപ്പെടുത്തി; ഹരിയാനയിൽ യുവതിയും കാമുകനും അറസ്റ്റിൽ

0
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി....

സ്വർണപണയ സ്ഥാപനത്തിൽ തട്ടിപ്പാരോപണം; യുവതികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് എഫ്‌ഐആർ

0
തിരുവനന്തപുരം: സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍...

പികെ ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ മാണിഗ്രൂപ്പിൽ നിന്നും രാജിവെച്ച് വന്ന നൂറോളം പ്രവർത്തകർക്ക് ജില്ലാ കോണ്‍ഗ്രസ്...

0
പത്തനംതിട്ട: രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സംവിധാനങ്ങളും സംരക്ഷിക്കുവാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന്...

കൊച്ചിയിൽ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് നാളെ മുതൽ തുടക്കം

0
കൊച്ചി: ആഗോള സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്,...