സം​സ്ഥാ​ന​ത്തെ ആ​ദ്യ മു​ല​പ്പാ​ല്‍ ബാ​ങ്ക് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സം​സ്ഥാ​ന​ത്തെ ആ​ദ്യ മു​ല​പ്പാ​ല്‍ ബാ​ങ്ക് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആശുപത്രിയില്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. നെ​ക്ട​ര്‍ ഓ​ഫ് ലൈ​ഫ് എ​ന്ന് പേ​രി​ട്ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കിട്ട് മൂ​ന്നി​ന് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി നി​ര്‍വ​ഹി​ക്കും.

റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ ഗ്ലോ​ബ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ക്കു​ന്ന മു​ല​പ്പാ​ല്‍ ബാ​ങ്ക് റോ​ട്ട​റി ഡിസ്ട്രി​ക്‌ട്​ 3201 മു​ന്‍ ഗ​വ​ര്‍ണ​ര്‍ മാ​ധ​വ് ച​ന്ദ്ര​ന്റെ ആ​ശ​യ​മാ​ണ്. അ​മ്മ​യു​ടെ മ​ര​ണം, രോ​ഗ​ബാ​ധ അ​ല്ലെ​ങ്കി​ല്‍ മു​ല​പ്പാ​ലി​ന്റെ അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ​വ മൂ​ലം മു​ല​പ്പാ​ല്‍ ല​ഭി​ക്കാ​ത്ത ന​വ​ജാ​ത ശി​ശു​ക്ക​ള്‍ക്ക് ന​ല്‍​കു​ക​യെ​ന്ന ലക്ഷ്യ​ത്തോ​ടെ​യാ​ണ് ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ ഈ ​ആ​ശ​യം 32 വ​ര്‍ഷം മു​മ്പ്  ത​ന്നെ വ​ന്നി​രു​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ന​ട​പ്പാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ള​ത്തും തൃ​ശൂ​ര്‍ ജൂ​ബി​ലി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലു​മാ​യി ബാ​ങ്ക് സ്ഥാപി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് മാ​ധ​വ് ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. സ​ര്‍ക്കാ​രിന്റെ  മാ​ര്‍ഗ​രേ​ഖ പ്ര​കാ​രം പാ​ല്‍ ശേ​ഖ​രി​ക്കാ​നും സൂ​ക്ഷി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും എ​ല്ലാ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ശേ​ഖ​രി​ക്കു​ന്ന പാ​ല്‍ ആ​റു​മാ​സം വ​രെ ബാ​ങ്കി​ല്‍ കേ​ട് കൂ​ടാ​തെ സൂ​ക്ഷി​ക്കാം.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി​വ​ര്‍ഷം 3600ഓ​ളം കു​ട്ടി​ക​ളാ​ണ് ജ​നി​ക്കു​ന്ന​ത്. ഇ​തി​ല്‍ 600 മു​ത​ല്‍ 1000 കുഞ്ഞു​ങ്ങ​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്നു. മാ​സം തി​ക​യും മു​മ്പ്  ജ​നി​ക്കു​ന്ന തൂ​ക്കം കുറ​ഞ്ഞ കു​ഞ്ഞു​ങ്ങ​ള്‍, പാ​ല്‍ ന​ല്‍കാ​ന്‍ ക​ഴി​യാ​ത്ത അ​മ്മ​മാ​രു​ടെ കു​ഞ്ഞു​ങ്ങ​ള്‍, അ​മ്മ​മാ​രി​ല്‍നി​ന്നും പ​ല കാരണ​ങ്ങ​ളാ​ല്‍ അ​ക​ന്ന് ക​ഴി​യേ​ണ്ടി വ​രു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് ബാ​ങ്കി​ല്‍ നി​ന്നു​ള്ള പാ​സ്ച​റൈ​സ് ചെയ്ത മു​ല​പ്പാ​ല്‍ ന​ല്‍കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും അ​ണു​ബാ​ധ​സാ​ധ്യ​ത കു​റ​ക്കാ​നും സഹായിക്കുമെന്ന് റോ​ട്ട​റി കൊ​ച്ചി​ന്‍ ഗ്ലോ​ബ​ലി​ലെ ഡോ. ​പോ​ള്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...