സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആര്‍ക്കാണ് അധികാരം : ബൃന്ദ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഹിജാബിന്റെ പേരിലുള്ള വിവാദം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരമെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബൃന്ദ കാരാട്ട് ഇക്കാര്യം പറഞ്ഞത്.

‘സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആര്‍ക്കാണ് അധികാരം. എന്തുകൊണ്ടാണ് ആണുങ്ങള്‍ തലപ്പാവ് ധരിച്ച്‌ സ്‌കൂളിലോ കോളേജിലോ വരരുതെന്ന് പറയാത്തത്. സ്ത്രീയുടെയും പുരുഷന്റെയും വിഷയത്തില്‍ ഇരട്ട നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. പ്രധാനമന്ത്രിയുടെ നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണ്. തല മറയ്ക്കുന്ന സ്‌കാര്‍ഫ് മാത്രമാണ് ഹിജാബ്. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്ലിം പെണ്‍കുട്ടികളെ ആക്രമിക്കല്‍ മാത്രമല്ല, അവരുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കലാണ്. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കയാണ്’- ബൃന്ദ കാരാട്ട് പറഞ്ഞു.

ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്ത്രീകളെ പല തരത്തിലും ദ്രോഹിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. സ്ത്രീ പുരുഷനെക്കാള്‍ ഏഴടി പിന്നില്‍ നില്‍ക്കണമെന്നാണ് ഇവര്‍ പറയുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റ ശക്തി ക്ഷയിച്ചെന്നും ബിജെപിക്ക് വഴങ്ങുന്ന നിലപാടാണ് അവരുടേതെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...