മാനന്തവാടി: പുല്‍പ്പള്ളി ചേകാടിയില്‍ യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. ഡിസംബര്‍ 18ന് രാത്രിയാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഭര്‍ത്താവ് തന്റെ ഭാര്യയായ യുവതിയെ സുഹൃത്തായ ചേകാടി തോണിക്കരയില്‍ സുനിലിന്റെ വീട്ടിലെത്തിച്ച് ഇരുവരും ചേര്‍ന്ന് ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഭാര്യയെ വിവരം പുറത്ത് അറിയിച്ചാല്‍ കൊന്ന് കളയുമെന്ന് യുവതിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തു
വീട്ടിലെത്തിയ അമ്മയെ അവശനിലയില്‍ കണ്ട് മക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുകളേട് യുവതി പിഡനം വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ യുവതി ക്രൂരമായ പീഡനത്തിന് ഇരയായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവതിയെ മജിസ്‌ട്രേട്ടിന് മുമ്പില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. പോലീസ് യുവതിയുടെ ഭര്‍ത്താവിന്റെ പേരിലും സുഹൃത്തിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു.
മാനന്തവാടി ഡി.വൈ.എസ്.പി കെ.പി കുബേരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളുടെ വീട്, ബന്ധുക്കള്‍, സുഹൃത്തുക്കളുടെ വീടുകളിലും നിരവധി തവണ റെയിഡുകള്‍ നടത്തി. യുവതി ഭര്‍ത്താവിന്റെ പീഡനം മൂലം മുന്‍പ് അത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികില്‍സയ്ക്ക് ശേഷം യുവതിയുടെ വീട്ടില്‍ നിന്ന് കുട്ടികൊണ്ടു പോയാണ് ഭര്‍ത്താവും സൃഹൃത്തും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്.