ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നിര്‍ത്തലാക്കി

For full experience, Download our mobile application:
Get it on Google Play

തടിയുര്‍ : ബിഎസ്എന്‍എല്ലിന്റെ ഇടപ്പാവൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നിര്‍ത്തലാക്കി. എക്‌സ്‌ചേഞ്ചിലെ ഉപകരണങ്ങള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ പൊളിച്ചു നീക്കിയ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. ഇടപ്പാവൂര്‍ വില്ലോത്ത് മുക്കിലെ വാടക കെട്ടിടത്തിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. റാന്നി, ചെറുകോല്‍പുഴ എന്നീ ടെലിഫോണ്‍ എക്‌സ് ചേഞ്ചുകളുടെ പരിധിയിലുള്ള കണക്ഷനുകളാണ് ഇടപ്പാവൂരിലേക്കു മാറ്റിയിരുന്നത്. ഒഎഫ്സി കേബിള്‍ മുഖാന്തിരം പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ചായ ഇവിടെ താല്‍ക്കാലിക ജീവനക്കാരേയും നിയമിച്ചിരുന്നു.

ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി കാതണം താല്‍ക്കാലിക ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടു. ഇതോടെ എക്‌സ്ചേഞ്ച് ആളില്ലാത്ത അവനസ്ഥയായി. തുറക്കുന്നത് വല്ലപ്പോഴും മാത്രമായി. മൊബൈല്‍ ഫോണുകളുടെ വ്യാപനത്തോടെ കണക്ഷനുകളുടെ എണ്ണവും കുറഞ്ഞിരുന്നു. നിലവിലുള്ള സ്ഥിരം ജീവനക്കാരും ഇവിടെയെത്തിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. വാടക ലഭിക്കുന്നതും വല്ലപ്പോഴും മാത്രമായിരുന്നെന്ന് ഉടമ പറയുന്നു.വാടക കെട്ടിടങ്ങള്‍ ഒഴിവാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് എക്‌സ്ചേഞ്ച് നിര്‍ത്തിയത്. നിലവിലെ കണക്ഷനുകള്‍ മാറ്റിക്കൊടുത്തെന്നാണ് പൊളിച്ചു നീക്കാനെത്തിയവര്‍ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...