പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധം ; പരസ്യവിമർശനവുമായി സി ദിവാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.ഐ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പരസ്യ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സി ദിവാകരൻ. സമ്മേളനത്തിൽ മുഖ്യചർച്ചയാകുന്ന പ്രായപരിധി നടപ്പാക്കൽ ചൂണ്ടിക്കാട്ടിയാണ്  സി ദിവാകരന്‍റെ വിമർശിച്ചത്. പ്രായപരിധി 75 ആക്കുമെന്ന നിർദ്ദേശം ഒരിക്കലും അംഗീകരിക്കില്ല. പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്.

സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ല.  കഴിയാവുന്നത്ര സമയം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നവരെ നിലനിർത്തിക്കൊണ്ട് കൊണ്ട് വേണം മുന്നോട്ട് പോകാൻ. സമ്മേളനത്തിൽ ഇതേ നിലപാട് താൻ ഉയർത്തുമെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഉയരുന്ന ചർച്ചകളെ ദിവാകരൻ സ്വാഗതം ചെയ്‌തു.

ഇത് ശുഭ സൂചനയാണെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ദിവാകരന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാറ്റങ്ങളെ നാം ഭയക്കേണ്ട കാര്യമില്ലന്നും യുവാക്കൾക്ക് പ്രാതിനിധ്യം നൽകുക തന്നെ വേണം. എന്നാൽ അത് ഗൂഢലക്ഷ്യങ്ങളോടെയാകരുതെന്നും ദിവാകരൻ കൂട്ടിച്ചേര്‍ത്തു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തുടരണമോ എന്ന കാര്യം പാർട്ടി സമ്മേളനം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...