Skip to content

സിഎ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മുംബൈ : ഐസിഎഐ സിഎ ഇന്റർമീഡിയറ്റ് സെപ്റ്റംബർ 2026 പരീക്ഷാഫലം പുറത്തുവിട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ.) ഔദ്യോഗിക വെബ്‌സൈറ്റായ caresults.icai.org-ലൂടെ ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. ആകെ 14,818 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയിൽ വിജയിച്ചത്. ഗ്രൂപ്പ് I-ൽ 23.14 ശതമാനവും ഗ്രൂപ്പ് II-ൽ 18.92 ശതമാനവുമാണ് വിജയം. രണ്ട് ഗ്രൂപ്പുകളും ഒരുമിച്ച് എഴുതിയവരിൽ 13.21 ശതമാനം പേർ വിജയം നേടി.

ഗ്രൂപ്പ് I-ൽ പങ്കെടുത്ത 1,00,301 പേരിൽ 23,210 പേരും ഗ്രൂപ്പ് II എഴുതിയ 68,400 പേരിൽ 12,938 പേരും വിജയിച്ചു. രണ്ട് ഗ്രൂപ്പുകളും എഴുതിയ 38,339 പേരിൽ 5,066 പേരാണ് പരീക്ഷ പാസായത്. മുംബൈയിൽ നിന്നുള്ള നീൽ രാജേഷ് ഷാ, നാസിക്കിൽ നിന്നുള്ള സാക്ഷി ചന്ദക് എന്നിവർ 600-ൽ 502 മാർക്ക് (83.67%) നേടി അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് പങ്കിട്ടു. ചെന്നൈയിൽ നിന്നുള്ള ശ്രുതി വി 492 മാർക്കോടെ (82%) രണ്ടാം റാങ്കും സുറത്തിൽ നിന്നുള്ള പ്രേം അഗർവാൾ 490 മാർക്കോടെ (81.67%) മൂന്നാം റാങ്കും കരസ്ഥമാക്കി.

ഫലം എങ്ങനെ പരിശോധിക്കാം?

caresults.icai.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഹോംപേജിലുള്ള ‘ICAI CA Inter Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

റെജിസ്ട്രേഷൻ നമ്പറും റോൾ നമ്പറും നൽകുക.

സ്ക്രീനിൽ കാണുന്ന Captcha കോഡ് നൽകി Submit ക്ലിക്ക് ചെയ്യുക.

സ്കോർകാർഡ് സ്ക്രീനിൽ തെളിയുന്നതാണ്. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. സെപ്റ്റംബർ ഒന്ന് മുതൽ 12 വരെയായിരുന്നു ഐസിഎഐ സിഎ ഇന്റർമീഡിയറ്റ് പരീക്ഷകൾ നടന്നത്. തിരക്ക് കാരണം വെബ്‌സൈറ്റ് ലഭ്യമല്ലെങ്കിൽ ഉദ്യോഗാർഥികൾക്ക് icai.org എന്ന വെബ്‌സൈറ്റ് വഴിയും ഫലം പരിശോധിക്കാവുന്നതാണ്. വിജയിച്ച ഉദ്യോഗാർഥികൾക്ക് സിഎ ഫൈനൽ ഘട്ടത്തിലേക്ക് പ്രവേശിക്കാം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

Share on WhatsApp

Share this story

സിഎ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു pathanamthittamedia.com