പൗരത്വ ഭേദഗതി : കേരളത്തിന്റെ നടപടി അഭിനന്ദനാർഹം ; ടീസ്‌ത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്ന്‌ സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്‌. തൊഴിലാളികളെയും ദളിതരെയും ആദിവാസികളെയും കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയുമെല്ലാം ഒരുപോലെ ലക്ഷ്യമിടുന്നതാണ്‌ ഈ നിയമം. സ്വന്തം അസ്‌തിത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ അനുവദിക്കരുതെന്നും ടീസ്‌ത പറഞ്ഞു.

കോഴിക്കോട്ട്‌ നടന്ന ‘കേരളത്തിന്റെ ഫാസിസ്‌റ്റ്‌ വിരുദ്ധ പ്രഖ്യാപനം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. നിയമ ഭേദഗതിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌ അഭിനന്ദനാർഹമാണെന്നും ടീസ്‌ത പറഞ്ഞു. ഏപ്രിലിൽ എൻപിആർ നടപടികൾക്ക്‌ എന്തെല്ലാം രേഖകൾ സമർപ്പിക്കണമെന്ന്‌ സർക്കാർ വ്യക്തമാക്കണം. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളിൽ പലർക്കും കൃത്യമായ മേൽവിലാസമില്ല. എന്ത്‌ രേഖകളാണ്‌ ഇവർ ഹാജരാക്കേണ്ടതെന്നും അവർ ചോദിച്ചു.

അഡ്വ. പി കുമാരൻകുട്ടി അധ്യക്ഷത വഹിച്ചു. ആനന്ദ്‌, സച്ചിദാനന്ദൻ, ഡോ. എം ജി എസ്‌ നാരായണൻ, എം എൻ കാരശ്ശേരി, കെ എൻ രാമചന്ദ്രൻ, കുട്ടി അഹമ്മദ്‌കുട്ടി, കെ എം സലീംകുമാർ, ജോയ്‌ മാത്യു, കെ അജിത, വി പി സുഹറ, പി ഗീത തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...