റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ തിയതി തീരുമാനിച്ചു ; അടുത്ത മാസം ജൂൺ 21ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് പുനഃപരീക്ഷയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കേന്ദ്ര സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. NTA, വിദ്യാഭ്യാസ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര സുരക്ഷാ, ഇൻ്റലിജൻസ് ഏജൻസി പ്രതിനിധികളും പങ്കെടുത്തു. പരീക്ഷ സുരക്ഷിതവും നീതിയുക്തവുമായി നടത്താനുള്ള നടപടികൾ യോഗം അവലോകനം ചെയ്തു. വീഴ്ചകൾ സംഭവിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു. പ്രതിരോധ നടപടികൾ വിലയിരുത്തി. സമൂഹ മാധ്യമ ആപ്പുകളുടെ പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രാലയം ചർച്ച നടത്തി. വ്യാജ പ്രചാരണം തടയാനുള്ള നടപടികൾ അവലോകനം ചെയ്തു. നുണപ്രചാരണം നടത്തുന്ന വാട്സ്ആപ്, ടെലിഗ്രാം ചാനലുകൾ പൂട്ടാനുള്ള സാധ്യതകൾ പരിശോധിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്ന പേപ്പർ മാഫിയ സംഘങ്ങളെ തകർക്കാനും നടപടികൾ ആരംഭിച്ചുവെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുതിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ചയാണ് പുനഃപരീക്ഷ നടക്കുക. പുനഃപരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡുകൾ ഉടൻ ലഭ്യമാക്കും എന്നാണ് വിവരം. കേന്ദ്ര അംഗീകാരത്തോടെയാണ് പുനഃപരീക്ഷാ തീയതി നിശ്ചയിച്ചതെന്ന് എൻടിഎ അറിയിച്ചു. പരീക്ഷാ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാൻ ഉദ്യോഗാർത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ നിർദ്ദേശിച്ചു. സംശയങ്ങൾ പരിഹരിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകളും ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വീണ്ടും പരീക്ഷയെഴുതേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരീക്ഷ റദ്ദാക്കിയതോടെ മെയ് 3 ന് പരീക്ഷയെഴുതിയ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പരീക്ഷാ അട്ടിമറിക്കെതിരെ രാജ്യത്തുടനീളം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...