കഞ്ചാവ് ചെടിയുടെ കുരു മില്‍ക്ക് ഷെയ്ക്കില്‍ ചേര്‍ത്ത് കോഴിക്കോട് ബീച്ചില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു മില്‍ക്ക് ഷെയ്ക്കില്‍ ചേര്‍ത്ത് കോഴിക്കോട് ബീച്ചില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തി. ഇതിന്‍റെ പേരില്‍ പോലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്ത് സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്‍റ് നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഷെയ്ക്കില്‍ കഞ്ചാവ് കുരു ഉപയോഗിക്കുന്നതായി കണ്ടെത്തി.

കുരു ഓയില്‍ രൂപത്തിലാക്കിയാണ് മില്‍ക്ക് ഷെയ്ക്കില്‍ കലക്കുന്നത്. ഒരിയ്ക്കല്‍ ജ്യൂസ് കുടിച്ചാല്‍ അത് തേടി ആളുകള്‍ വീണ്ടും അവിടെ എത്തുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മില്‍ക്ക് ഷെയ്ക്ക് കുടിക്കുന്നവര്‍ ചെറിയതോതില്‍ ലഹരിയ്ക്ക് അടിമയാകുകയാണ്. കോഴിക്കോട് നര്‍ക്കോട്ടിക് സ്ക്വാഡ് സി ഐ വി.ആര്‍. ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. ഈ കടയ്ക്ക് എതിരെ മയക്കമരുന്ന് നിയമപ്രകാരം കേസെടുത്തു. കഞ്ചാവ് ചെടിയിലെ കുരുക്കളില്‍ നിന്നെടുത്ത എണ്ണ രാസപരിശോധനയ്ക്കയച്ചിട്ടുണ്ട്. കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ ലാബ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...