ചാ​ലി​യ​ര്‍ പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ പോ​യ പ്ല​സ്‌വണ്‍ വി​ദ്യ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യി

For full experience, Download our mobile application:
Get it on Google Play

എ​ട​ക്ക​ര: കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ചാ​ലി​യ​ര്‍ പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ പോ​യ പ്ല​സ്‌വണ്‍ വി​ദ്യ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യി. ഉ​പ്പ​ട കോ​ട്ട​ക്കു​ന്ന് കേ​ള​ന്പാ​ടി അ​നീ​ഷ് -ഫെ​ബി​ന ദ​മ്പതി​മാ​രു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് റാ​ഷി​ദി(16) നെ​യാ​ണ് ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ ഗ്രാ​മം ​ക​ട​വി​ല്‍ കാ​ണാ​താ​യ​ത്. മ​റ്റു മൂ​ന്നു സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ റാ​ഷി​ദ് ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു നാ​ട്ടു​കാ​ര്‍ പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് നി​ല​മ്പൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ത്തു​ക​ല്‍ പോ​ലീ​സും ട്രോ​മാ​കെ​യ​ര്‍ അം​ഗ​ങ്ങ​ളും നൂ​റോ​ളം വ​രു​ന്ന ന​ട്ടു​കാ​രും ചേ​ര്‍​ന്നു പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി. ഇ​രു​ട്ടാ​യ​തി​നാ​ല്‍ വൈ​കി​ട്ട് ആ​റു മ​ണി​യോ​ടെ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി. പോ​ത്തു​ക​ല്‍ കാ​തോ​ലി​ക്ക​റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ്‌വണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് റാ​ഷി​ദ്. രാ​ത്രി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഴ​യു​ടെ പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ ചു​വ​ട്ടി​ല്‍ വ​ല വി​രി​ച്ചി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...