സ്‌കൂട്ടറില്‍ കഞ്ചാവ്‌ കടത്തിയക്കേസ്‌ : കൊലക്കേസ്‌ പ്രതിയും മറ്റൊരാളും പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : സ്‌കൂട്ടറില്‍ കഞ്ചാവ്‌ കടത്തിയ കൊലക്കേസ്‌ പ്രതിയും മറ്റൊരാളും എക്‌സൈസിന്റെ പിടിയിലായി. ചേര്‍ത്തല എക്‌സ്‌റേ കവലയില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ്‌ 2.1 കിലോ കഞ്ചാവുമായി എറണാകുളം കണയന്നൂര്‍ പത്താം മൈലില്‍ ഉദയമ്ബേരൂര്‍ മനക്കുന്നം ചിറ്റേഴത്ത്‌ അനന്തു (23), എറണാകുളം മുളത്തുരുത്തി കുമ്പളം മാളിയേക്കല്‍ നിബിന്‍ പീറ്റര്‍ (23) എന്നിവര്‍ പിടിയിലായത്‌.

ഇവര്‍ സഞ്ചരിച്ച ആക്‌ടിവ സ്‌കൂട്ടറും പിടിച്ചെടുത്തു. ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടുകളില്‍ നല്‍കുന്നതിനാണ്‌ കഞ്ചാവ്‌ കൊണ്ടുപോയതെന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിബിന്‍ പനങ്ങാട്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഒരാളെ തലയ്‌ക്കടിച്ചു കൊന്ന കേസില്‍ പ്രതിയാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...

മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0
കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...