ഡ്രൈവിംഗിനിടയില്‍ ശാരീരികാസ്വാസ്ഥ്യം ; കാര്‍ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ ഇടിച്ച്‌ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഡ്രൈവിംഗിനിടയില്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ ഇടിച്ച്‌ തകര്‍ത്തു.
കോട്ടയം താഴത്തങ്ങാടി അറുപുഴ പാറപ്പാടം ആറാട്ട് കടവ് ഭാഗത്താണ് സംഭവം. ആലപ്പുഴ വികാസ് ഗാര്‍ഡനില്‍ രഞ്ജിത്ത് ചന്ദ്രനാണ് അപകടത്തില്‍ പെട്ടത്. ആലപ്പുഴ മുന്‍സിഫ് മജിസ്ട്രേറ്റ് അശ്വതിയുടെ ഭര്‍ത്താവാണ്. കാര്‍ പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ സമീപത്തെ മീനച്ചിലാറ്റിലേക്ക് പതിക്കാതെ വന്‍ ദുരന്തം ഒഴിവായി. വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടായതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...