Thursday, April 18, 2024 11:26 am

ലഹരി വിമുക്ത റാന്നിക്കായി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ‘റെയിന്‍’ കര്‍മ്മ പദ്ധതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വിമുക്ത റാന്നി എന്ന ലക്ഷ്യവുമായി  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി മണ്ഡലത്തില്‍ വിപുലമായ ജനകീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. റെയിന്‍ (റാന്നി ഇനിഷിയേറ്റീവ് എഗനെസ്റ്റ്  നാര്‍ക്കോട്ടിക്ക്സ് ) എന്ന പേരില്‍   വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്  ലഹരി വിരുദ്ധ ഗ്രാമ സഭകള്‍ ചേരും. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ വിപുലമായ ജനകീയ ഇടപെടല്‍ കേരളത്തില്‍ ആദ്യമായാണ് ഒരു മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ‘ലഹരിയുടെ ആദ്യ ഉപയോഗം ഒഴിവാക്കുക’ എന്ന ആപ്തവാക്യവുമായി സ്‌കൂള്‍ തലം മുതല്‍ ആരംഭിക്കുന്ന പ്രചാരണ -ബോധവല്‍ക്കരണ പരിപാടിയോടൊപ്പം, ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിന് സഹായിക്കുക,  ലഹരി ഉത്പന്നങ്ങളുടെ ഉപയോഗ- വിതരണ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനും അതിന്റെ വിതരണം തടയുന്നതിനും കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്. ലഹരി വിമുക്ത റാന്നിക്കായുള്ള വിപുലമായ ഗ്രാമ സഭകള്‍, സ്‌കൂള്‍-കോളജ് അസംബ്ലികള്‍, എന്നിവ ചേര്‍ന്ന് സൂക്ഷ്മ തല പരിപാടികള്‍ക്ക് രൂപം നല്‍കും. വിവിധ തരം ലഹരികള്‍ ഉപയോഗിക്കുന്നവരില്‍ ഉണ്ടാകാനിടയുള്ള ശാരീരിക- മാനസിക-വൈകാരിക മാറ്റങ്ങള്‍, അവയുടെ പ്രതിഫലനങ്ങള്‍ എന്നിവ ബോധവല്‍ക്കരണത്തിന് വിധേയമാക്കും.

Lok Sabha Elections 2024 - Kerala

ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവര്‍ക്ക് തിരിച്ചുവരവിന് സഹായകമായ ആരോഗ്യ- മനശാസ്ത്ര സംവിധാനങ്ങള്‍ പദ്ധതിയിലൂടെ ഏകോപിപ്പിക്കും. ക്ലാസുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, ലഹരി മുക്തരുടെ കൂട്ടായ്മകള്‍, പ്രതിരോധ സേനകള്‍, ലഹരി രഹിത റാന്നിയുടെ പതാക, പോസ്റ്റര്‍ തുടങ്ങിയവ ഉടന്‍ നിലവില്‍ വരും. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍, ജനപ്രതിനിധികള്‍  അധ്യാപക-രക്ഷകര്‍തൃ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, മത-സാമൂഹിക കൂട്ടായ്മകള്‍, പോലീസ്, എക്‌സൈസ്, ആരോഗ്യം, തുടങ്ങിയ വിവിധ വകുപ്പുകള്‍, വിദ്യാര്‍ഥി, യുവജന സംഘടനകള്‍ തുടങ്ങിയവര്‍ പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്വേഷ പ്രസംഗം ; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തു

0
കോഴിക്കോട്: കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തു....

കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ; രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
പാലക്കാട്: കുഴൽമന്ദം ശ്രീ കാളിമുത്തി ഭഗവതി വിഷുവേലയോടനുബന്ധിച്ച് ആലിങ്കൽ ദേശത്തിനു വേണ്ടി...

ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

0
ഇടുക്കി: ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ...

ആനന്ദപ്പള്ളി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി

0
ആനന്ദപ്പള്ളി : ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി....