കാ​ര​വ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ആ​ദ്യ കാ​ര​വ​ന്‍ പാ​ര്‍ക്ക് മ​റ​യൂ​രി​ന് സ​മീ​പം

For full experience, Download our mobile application:
Get it on Google Play

മ​റ​യൂ​ര്‍ : കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ പു​തി​യ​മു​ഖം ന​ല്‍കു​ന്ന​തി​ന്​ സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ര​വ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ആ​ദ്യ കാ​ര​വ​ന്‍ പാ​ര്‍ക്ക് മ​റ​യൂ​രി​ന് സ​മീ​പം വ​യ​ല്‍ക്ക​ട​വി​ല്‍. ആ​ഡം​ബ​ര​വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ത​ന്നെ എ​ല്ലാ​വി​ധ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും താ​മ​സി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് കാ​ര​വ​ന്‍. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളി​ല്‍ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും മ​ലി​നീ​ക​ര​ണം കു​റ​ക്കാ​നു​മാ​യി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച കാ​ര​വ​ന്‍ ടൂ​റി​സം നേ​ടി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ പ​ദ്ധ​തി സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കാ​ന്‍ ടൂ​റി​സം വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്.

പ​ദ്ധ​തി​യി​ലൂ​ടെ ആ​സ്വാ​ദ്യ​ക​ര​മാ​യ യാ​ത്രാ​നു​ഭ​വ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ഗ്രൂ​പ്പ്, ഹാ​രി​സ​ണ്‍ മ​ല​യാ​ളം, ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്‌ട് സൊ​സൈ​റ്റി, സി.​ജി.​എ​ച്ച്‌ എ​ര്‍ത്ത് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഇ​ടു​ക്കി , വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി അ​ഞ്ച് കാ​ര​വ​ന്‍ പാ​ര്‍ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് അ​നു​മ​തി. മ​റ​യൂ​രി​ന് സ​മീ​പം വ​യ​ല്‍​ക്ക​ട​വ് എ​സ്​​റ്റേ​റ്റി​ലാ​ണ് അ​ഞ്ച് ഏ​ക്ക​റി​ല്‍ ആ​ദ്യ കാ​ര​വ​ന്‍ പാ​ര്‍ക്ക് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ള്‍ സം​ബ​ന്ധി​ച്ചും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ര്‍ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ​യും പ്രാ​ദേ​ശി​ക ടൂ​ര്‍ ഓ​പ​റേ​റ്റ​ര്‍മാ​രെ​യും ത​ദ്ദേ​ശീ​യ​രെ​യും ഉ​ള്‍കൊ​ള്ളി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഡം​ബ​ര ഹോ​ട്ട​ല്‍ മാ​തൃ​ക​യി​ലാ​കും കാ​ര​വ​ന്‍ സ​ജ്ജീ​ക​രി​ക്കു​ക. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ സോ​ഫാ കം ​െ​ബ​ഡ്, ഫ്രി​ഡ്ജ്, മൈ​ക്രോ വേ​വ് ഓ​വ​ന്‍, ഇ​ന്‍​റ​ര്‍നെ​റ്റ് ക​ണ​ക്ടി​വി​റ്റി, ജി.​പി.​എ​സ് ഫോ​ണ്‍ സം​വി​ധാ​നം, ചാ​ര്‍ജി​ങ്ങ് സം​വി​ധാ​നം, ഓ​ഡി​യോ വി​ഡി​യോ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...