മൊബൈല്‍ കടയില്‍ അതിക്രമിച്ച്‌ കയറി കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പോലീസുകാര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കാസര്‍ഗോഡ് ബായാര്‍ പദവിലെ മൊബൈല്‍ കടയില്‍ അതിക്രമിച്ച്‌ കയറി കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പോലീസുകാര്‍ക്കെതിരെ കേസ്. കോടതി നിര്‍ദേശ പ്രകാരമാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കടയുടമ കോടതിയെ സമീപിച്ചത്. മാര്‍ച്ച്‌ 25ന് രാത്രിയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസുകാര്‍ ബായാര്‍ പദവിലെ മൊബൈല്‍ കടയില്‍ കയറി ഉടമ ജവാദ് ആസിഫിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ജവാദിന്റെ കൈയ്ക്ക് പരിക്കേറ്റു.പോലീസുകാര്‍ മൊബൈല്‍ ഫോണുകളും വാച്ചും തകര്‍ത്തതില്‍ ഒരു ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്നും കടയുടമ പറയുന്നു.

കാസര്‍ഗോഡ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഏഴ് പോലീസുകാര്‍ക്ക് എതിരെയാണ് മഞ്ചേശ്വരം പോലീസിന്റെ കേസ്. സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുണ്ടായിട്ടും പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് കടയുടമ കോടതിയെ സമീപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...