സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയ പോർട്ടൽ വീണ്ടും പ്രവർത്തനസജ്ജം ; സാങ്കേതിക തകരാർ പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിബി എസ്‌ഇ പോർട്ടലിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷകൾ നല്‍കാനുള്ള ഓൺലൈൻ പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ അർദ്ധരാത്രിവരെ വെബ്‌സൈറ്റ് പ്രവർത്തനത്തിൽ തടസ്സം നേരിട്ടിരുന്നു. പുതിയ ഷെഡ്യൂൾ പ്രകാരം ഈ മാസം ആറുവരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. 12-ാം ക്ലാസ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ പിഴവുകൾ സിബിഎസ്‌ഇ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി മൂല്യനിർണയം നടത്തിയ ‘ഓൺ-സ്ക്രീൻ മാർക്കിങ്’(OSM) സംവിധാനത്തിലാണ് പാളിച്ച സംഭവിച്ചതെന്നാണ് വിശദീകരണം. സംഭവത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മൂല്യനിർണയ സംവിധാനത്തിലെ സാങ്കേതിക വീഴ്ചകൾ വിദ്യാർത്ഥികളുടെ ഫലത്തെ ബാധിച്ചോ എന്ന കാര്യത്തിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...