ബൈക്ക് യാത്രികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം ; ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ മാതാവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബൈക്ക്‌ യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒന്‍പതു പവന്‍റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്. പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മ എന്നു പൊലീസ്. സംഭവത്തില്‍ യുവതിയുടെ അമ്മ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48)യെ എഴുകോണ്‍ പൊലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്ന് പിടികൂടി.

ഡിസംബര്‍ 24ന് വൈകിട്ട് 7.45ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നെജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരേയും സ്‌കൂടറിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.

ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി-29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ജനുവരി ആറിന് പൊലീസ് പിടികൂടിയപ്പോഴാണ് സംഭവത്തില്‍ നെജിയുടെ പങ്ക് പുറത്തായത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ മരുമകന്‍ പറഞ്ഞാല്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതില്‍ മനംനൊന്താണത്രെ 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വടേഷന്‍ നല്‍കിയത്. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഇന്‍സ്പെക്ടര്‍ വി എസ് ശിവപ്രകാശ്, എസ് ഐ സി ബാബുക്കുറുപ്പ്, ഡാന്‍സാഫ് എഎസ്ഐ ആഷിര്‍ കോഹൂര്‍, സിപിഒമാരായ വിബു, മഹേഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...